കുറ്റ്യാടി: (kuttiadi.truevisionnews.com) ആവിഷ്കാര സ്വാതന്ത്യത്തിൻ്റെ മറവിൽ സ്ത്രീയെ ഉപഭോഗവസ്തുവാക്കിയതിൽ കലയ്ക്കും സിനിമാലോകത്തിനും വലിയ പങ്കുണ്ട്.
അശ്ളീലതയും ലഹരിയും സമൂഹത്തിൽ പ്രചരിപ്പിച്ച് ലഹരി കമ്പോളം സൃഷ്ടിച്ചതിൽ സിനിമയാണ് വലിയ പങ്ക് വഹിച്ചത്.ഹേമ കമ്മിഷനും പറയുന്നത് സ്ത്രീ മാന്യമായ വസ്ത്രം ധരിക്കാനാണ്.
അതിര് വിട്ട സ്ത്രീ സ്വാതന്ത്യത്തിന് വാദിച്ചവർ ഇന്ന് അസ്തിത്വ പ്രതിസന്ധിയിലാണ്.സ്ത്രീയുടെ സുരക്ഷയും സ്വാതന്ത്യവും ഇന്ന് അവൾക്ക് ഏറ്റവും ആസ്വദിക്കാനാകുന്നത് മതദർശനങ്ങളിലാണ്.
ഊരത്ത് കെ.എൻ.എം സെൻ്ററിൽ നടന്ന ഐ.എസ്.എം കുറ്റ്യാടി ഏരിയ കനൽ ശില്‌പശാല കെ.എൻ.എം കുറ്റ്യാടി മണ്ഡലം സെക്രട്ടറി വി. സൂപ്പി ഉദ്ഘാടനം ചെയ്തു.
സുബൈർ ഗദ്ദാഫി അധ്യക്ഷത വഹിച്ചു.നൗഫൽ ബിനോയ്, ഉസ്മാൻ.കെ, അഫ്സൽ, ഷൗക്കത്ത് വാണിമേൽ, സഹീർ നാദാപുരം ഫാസിൽ പൈക്കളങ്ങാടി, ശബീർ.കെ, ഫാറൂഖ് അഹമ്മദ് കെ.പി എന്നിവർ സംസാരിച്ചു.
#Islam #ensured #safety #women #ISM #confluence