#eyedonation | ജില്ലാതല നേത്രദാന പക്ഷാചരണം നരിപ്പറ്റയിൽ സമാപിച്ചു

 #eyedonation | ജില്ലാതല നേത്രദാന പക്ഷാചരണം നരിപ്പറ്റയിൽ സമാപിച്ചു
Sep 8, 2024 01:37 PM | By ShafnaSherin

നരിപ്പറ്റ: (kuttiadi.truevisionnews.com)ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല സമാപന സമ്മേളനം നരിപ്പറ്റ ഗ്രാമപഞ്ചായത്ത്‌ ഹാളിൽ വെച്ച് നടന്നു.

സമാപന സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് ഓപ്താൽമിക്ക് മൊബൈൽ യൂണിറ്റിലെ നേത്രരോഗവിദഗ്ദരായ ഡോ. ചിത്ര, ഡോ. വിജയൻ എന്നിവരുടെ നേതൃത്വത്തിൽ സൗജന്യ നേത്രരോഗനിർണ്ണയ ക്യാമ്പ്, ആരോഗ്യബോധവത്കരണ ക്ലാസ്സ്, പോസ്റ്റർ പ്രദർശനം, ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു.

നേത്രദാന സമ്മതപ്രഖ്യാപനം നടത്തിയ 18 ആശാപ്രവർത്തകരെയും ചടങ്ങിൽവെച്ച് അഭിനന്ദിച്ചു. നരിപ്പറ്റ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ബാബു കാട്ടാളിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ. പി. ചന്ദ്രി ഉത്ഘാടനം ചെയ്തു.

ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എൻ.രാജേന്ദ്രൻ, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ലതിക.വി.ആർ,ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ഷാജി.സി.കെ., ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജു ടോം പ്ലാക്കൽ,

നരിപ്പറ്റ കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഷാരോൺ. എം. എസ്., ടെക്നിക്കൽ അസിസ്റ്റന്റ് എൻ. റോയ് റോജസ്, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോ. മുഹ്സിൻ.കെ.ടി., കുറ്റ്യാടി താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്പർവൈസർ എ.ടി. ശിവദാസൻ, ഓപ്റ്റോമെട്രിസ്റ് ശരീഫ്.എം. എന്നിവർ സംസാരിച്ചു.

നരിപ്പറ്റ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ എം.എസ്.സന്തോഷ്‌കുമാർ നന്ദി പറഞ്ഞു.


#district #level #eye #donation #drive #concluded #Naripatta

Next TV

Related Stories
#commemoration | അനുസ്മരണം; കെ മുകുന്ദൻ അനുസ്മരണം സംഘടിപ്പിച്ച്  പ്രസ് ഫോറം

Nov 25, 2024 12:50 PM

#commemoration | അനുസ്മരണം; കെ മുകുന്ദൻ അനുസ്മരണം സംഘടിപ്പിച്ച് പ്രസ് ഫോറം

കെ മുകുന്ദനെ പ്രസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ...

Read More >>
#AGRIPARK |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന്  ഇനി ചെലവേറില്ല

Nov 25, 2024 12:23 PM

#AGRIPARK | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
#parco | റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Nov 25, 2024 11:47 AM

#parco | റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
#MalinyaMukthaKeralamCampaign | ഇനി ഞാനൊഴുകട്ടെ; മാര്‍ച്ചോടെ ജില്ലയിലെ ജലാശയങ്ങള്‍ വീണ്ടെടുക്കാന്‍ പദ്ധതി

Nov 24, 2024 10:26 PM

#MalinyaMukthaKeralamCampaign | ഇനി ഞാനൊഴുകട്ടെ; മാര്‍ച്ചോടെ ജില്ലയിലെ ജലാശയങ്ങള്‍ വീണ്ടെടുക്കാന്‍ പദ്ധതി

ജലാശയങ്ങള്‍ വൃത്തിയുള്ളതാക്കി മാറ്റാന്‍ ജില്ലാ തല ജലസാങ്കേതിക സമിതി യോഗത്തില്‍...

Read More >>
#Bookfestival | നിയമസഭാ പുസ്തകോത്സവം ക്വിസ്; മേഖലാതല മത്സരം ഡിസംബര്‍ മൂന്നിന്

Nov 24, 2024 10:05 PM

#Bookfestival | നിയമസഭാ പുസ്തകോത്സവം ക്വിസ്; മേഖലാതല മത്സരം ഡിസംബര്‍ മൂന്നിന്

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം എഡിഷന്റെ ഭാഗമായി ക്വിസ് മത്സരങ്ങള്‍...

Read More >>
#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Nov 24, 2024 01:05 PM

#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡ്രൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
Top Stories