---
title: "#donateequipments | രണ്ട് നല്ല മുഹൂർത്തങ്ങൾ; സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് ഉപകരണങ്ങൾ കൈമാറി രണ്ട് കുടുംബങ്ങൾ"
english_title: "#Two #good #moments #Two #families #donate #equipment #Suraksha #Pain #and #Palliative #Care"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/234550/two-good-moments-two-families-donate-equipment-suraksha-pain-and-palliative-care"
published_at: "2024-09-10T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dfdead26230_WhatsApp_Image_2024-09-10_at_11.13.03_AM.jpeg"
keywords: []
---

# #donateequipments | രണ്ട് നല്ല മുഹൂർത്തങ്ങൾ; സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് ഉപകരണങ്ങൾ കൈമാറി രണ്ട് കുടുംബങ്ങൾ

> **Lead Summary:** **കുറ്റ്യാടി: **രണ്ട് നല്ല മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചതായി എം.എൽ.എ കുഞ്ഞമ്മത് കുട്ടി.

## Article Content

**കുറ്റ്യാടി: **രണ്ട് നല്ല മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചതായി എം.എൽ.എ കുഞ്ഞമ്മത് കുട്ടി.

ഓരോ വ്യക്തിജീവിതത്തിലെയും നല്ല മുഹൂർത്തങ്ങൾ സഹജീവികൾക്കു വേണ്ടി കൂടി സമർപ്പിക്കുക എന്നതിന് ഉദാഹരണം ആയിരിക്കുകയാണ് കുറ്റ്യാടിക്കടുത്തുള്ള നരിപ്പറ്റ തിനൂരിലെ രണ്ടു കുടുംബങ്ങൾ.

സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് ആവശ്യമായ ഉപകരണങ്ങൾ കൈമാറുന്ന ചടങ്ങുകളിൽ ചാരിതാർത്ഥ്യത്തോടെ പങ്കെടുത്തു. 

കെ.എസ്.ഇ.ബി അസി: എൻജിനീയർ ആയി വിരമിക്കുന്നതിന്റെ ഭാഗമായി ഇ.പി.സോമൻ വള്ളിൽ തറ പാലിയേറ്റീവ് ഉപകരണങ്ങൾ, ബീൽ ചെയർ, വാക്കർ, എയർ ബെഡ്, വാക്കിംഗ് സ്റ്റിക്ക്, നെബുലൈസർ എന്നിവ കൈമാറിയും വള്ളിത്തറയിലെ പരേതനായ കെ.വി.ടി അനന്തൻ്റെ മകൻ രോഹിത്തിൻ്റെയും അനഘയുടെയും വിവാഹ ദിവസം വീൽചെയർ നൽകിയുമാണ് രണ്ടു കുടുംബങ്ങൾ നമ്മളേവർക്കും മാതൃകയായത് എന്നും കെ പി കുഞ്ഞമ്മത് കുട്ടി എംഎൽഎ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/234550/two-good-moments-two-families-donate-equipment-suraksha-pain-and-palliative-care)