---
title: "#honored | ചേർത്തുപിടിച്ച് നാട്; ഷമീനയ്ക്ക് കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ സ്നേഹാദരം "
english_title: "#Kavilumpara #Block #Congress #Committee #paid #tribute #Shamina"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/235052/kavilumpara-block-congress-committee-paid-tribute-shamina-new"
published_at: "2024-09-12T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e2949a57523_hounerd.jpg"
keywords: []
---

# #honored | ചേർത്തുപിടിച്ച് നാട്; ഷമീനയ്ക്ക് കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ സ്നേഹാദരം 

> **Lead Summary:** **തൊട്ടിൽപാലം: **യാത്രക്കിടെ കെ.എസ്.ആർ.ടി.സി ബസ്സിൻ്റെ ഡ്രൈവറുടെ ഭാഗത്തെ ഡോർ അടർന്ന് വീണ് പുറത്തേക്ക് വീഴാനാഞ്ഞ ഡ്രൈവറെയും അതിനോടൊപ്പം അതിലെ യാത്രക്കാരെയും വലിയൊരു അപകടത്തിൽനിന്നും രക്ഷപ്പെടുത്തിയ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും മഹിള കോൺഗ്രസ് കാവിലുംപാറ ബ്ലോക്ക് പ്രസിഡൻ്റമായ ഷമീനയെ കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

## Article Content

**തൊട്ടിൽപാലം: **യാത്രക്കിടെ കെ.എസ്.ആർ.ടി.സി ബസ്സിൻ്റെ ഡ്രൈവറുടെ ഭാഗത്തെ ഡോർ അടർന്ന് വീണ് പുറത്തേക്ക് വീഴാനാഞ്ഞ ഡ്രൈവറെയും അതിനോടൊപ്പം അതിലെ യാത്രക്കാരെയും വലിയൊരു അപകടത്തിൽനിന്നും രക്ഷപ്പെടുത്തിയ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും മഹിള കോൺഗ്രസ് കാവിലുംപാറ ബ്ലോക്ക് പ്രസിഡൻ്റമായ ഷമീനയെ കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

ചൊവ്വാഴ്ച രാവിലെ തൊട്ടിൽപ്പാലത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൻ്റെ ഡ്രൈവറുടെ ഭാഗത്തെ വാതിൽ യാത്രയ്ക്കിടെ അടർന്നു വീഴുകയായിരുന്നു.

ഡോർ വീണതോടെ പുറത്തേക്ക് വീഴാനാ ഡ്രൈവറെ ബസിലെ യാത്രക്കാരിക്കൂടിയായ ഷമീന വലിച്ചു പിടിച്ച് രക്ഷിക്കുകയായിരുന്നു.

കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ഒ. രവീന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹച്ച ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജമാൽ കോരംങ്കോട്ട് ഉത്ഘാടനം ചെയ്തു.

ആർ സജീവൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക് ഭാരവാഹികളായ ഇ.ലോഹിതക്ഷൻ മാസ്റ്റർ, ഒ. ടി ഷാജി, കെ. പി പദ്‌മനാഭൻ, സി.പി ജിനചന്ദ്രൻ, കെ.പി ഹമീദ്, കെ.പി ബിജു,സ്വാലിഹ് കായക്കൊടി,കെ.കെ മുഹമ്മദ്, പി. ടി മൊയ്തു‌, കെ.പി.സി അമ്മദ്, ഹക്കിം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/235052/kavilumpara-block-congress-committee-paid-tribute-shamina-new)