---
title: "#Kannothbridge | യാത്രക്കാർ ഭീഷണിയിൽ; കണ്ണോത്ത് താഴെപ്പാലം അപകട നിലയിൽ"
english_title: "#Passengers #under #threat #Kannoth #under #bridge  #danger"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/235278/passengers-under-threat-kannoth-under-bridge-danger"
published_at: "2024-09-13T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e3dd00467aa_Untitled-5_copy.jpg"
keywords: []
---

# #Kannothbridge | യാത്രക്കാർ ഭീഷണിയിൽ; കണ്ണോത്ത് താഴെപ്പാലം അപകട നിലയിൽ

> **Lead Summary:** **നരിപ്പറ്റ: [**മലയോരവാസികൾ പുറം ലോകവുമായി ബന്ധപ്പെടുന്ന കണ്ണോത്ത് താഴെപ്പാലം അപകടനിലയിൽ.

## Article Content

**നരിപ്പറ്റ: [**മലയോരവാസികൾ പുറം ലോകവുമായി ബന്ധപ്പെടുന്ന കണ്ണോത്ത് താഴെപ്പാലം അപകടനിലയിൽ.

നരിപ്പറ്റ വാണിമേൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് ഈ പാലം.

പാലത്തിൻ്റെ അടിഭാഗവും തൂണുകളും കോൺക്രീറ്റ് തകർന്ന് കമ്പി പുറത്തായ നിലയിലാണ്. കമ്പി തുരുമ്പിച്ച് പാലം തകർച്ചയുടെ വക്കിലാണ്.

എത്രയും പെട്ടെന്ന് ആവശ്യമായ അറ്റകുറ്റപ്പണികൾ ചെയ്ത് അപകടം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അപകടം വരാതെ സൂക്ഷിക്കാൻ ഇരു പഞ്ചായത്തുകളും ശ്രദ്ധിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/235278/passengers-under-threat-kannoth-under-bridge-danger)