---
title: "#Nabidhinam |  നബിദിന റാലിക്ക് കാവിലുംപാറ ഭഗവതി ക്ഷേത്രത്തിന്റെ സ്വീകരണം "
english_title: "#Reception  #Kavilumpara #Bhagavathy #Temple #Prophet #Day #Rally"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/236091/reception-kavilumpara-bhagavathy-temple-prophet-day-rally"
published_at: "2024-09-17T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e90ea37176a_Untitled-3_copy.jpg"
keywords: []
---

# #Nabidhinam |  നബിദിന റാലിക്ക് കാവിലുംപാറ ഭഗവതി ക്ഷേത്രത്തിന്റെ സ്വീകരണം 

> **Lead Summary:** **കാവിലുംപാറ : [**കാവിലുംപാറ മഹല്ല് കമ്മിറ്റിയും തൊട്ടിൽപ്പാലം മഹല്ല് കമ്മിറ്റിയും തൊട്ടിൽപ്പാലം ടൗണിൽ നടത്തിയ നബിദിന റാലിക്ക് കാവലുംപാറ ഭഗവതി ക്ഷേത്ര കമ്മിറ്റി സ്വീകരണം നൽകി.

## Article Content

**കാവിലുംപാറ : [**കാവിലുംപാറ മഹല്ല് കമ്മിറ്റിയും തൊട്ടിൽപ്പാലം മഹല്ല് കമ്മിറ്റിയും തൊട്ടിൽപ്പാലം ടൗണിൽ നടത്തിയ നബിദിന റാലിക്ക് കാവലുംപാറ ഭഗവതി ക്ഷേത്ര കമ്മിറ്റി സ്വീകരണം നൽകി.

കാവലുംപാറ മഹല്ല് കമ്മിറ്റിയുടെ റാലിക്ക് പൂക്കാട് റോഡ് ജംഗ്ഷനിലും തൊട്ടിൽപ്പാലം മഹല്ല് കമ്മിറ്റിയുടെ റാലിക്ക് ക്ഷേത്രത്തിന് മുൻപിലുമാണ് സ്വീകരണം നൽകിയത്.

വാലിയിൽ പങ്കെടുത്ത മുഴുവൻ പേർക്കും ഇളനീർ ജ്യൂസും മിഠായികളും ക്ഷേത്ര കമ്മിറ്റി വക നൽകി.മതസൗഹാർദ്ദത്തിന്റ നല്ല മാതൃക തീർക്കാൻ നബിദിന റാലികൾക്ക് കഴിഞ്ഞു.

ഈ വർഷത്തെ കാവലുംപാറ ഭഗവതി ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയ്ക്ക് കാവലുംപാറ മഹല്ല് കമ്മിറ്റിയും സ്വീകരണം നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/236091/reception-kavilumpara-bhagavathy-temple-prophet-day-rally)