---
title: "#Deathanniversary | കനൽ സ്മരണ; അഡ്വ: എം. കെ പ്രേംനാഥിൻ്റെ ഒന്നാം ചരമവാർഷികാചരണം ഒക്ടോബർ ഇരുപതിന്"
english_title: "#Coal #Memory #Adv #MKPremnath #first #death #anniversary #October #20"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/236918/coal-memory-adv-mkpremnath-first-death-anniversary-october-20"
published_at: "2024-09-20T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66eda4dd14024_image__copy.jpg"
keywords: []
---

# #Deathanniversary | കനൽ സ്മരണ; അഡ്വ: എം. കെ പ്രേംനാഥിൻ്റെ ഒന്നാം ചരമവാർഷികാചരണം ഒക്ടോബർ ഇരുപതിന്

> **Lead Summary:** കുറ്റ്യാടി: [സോഷ്യലിസ്റ്റ് നേതാവും വടകര എം.എൽ .എ യുമായിരുന്ന അഡ്വ: എം. കെ. പ്രേംനാഥിൻ്റെ ഒന്നാം ചരമവാർഷികം സമുചിതമായി ആചരിക്കുവാൻ ആർ ജെ.ഡി കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.

## Article Content

കുറ്റ്യാടി: [സോഷ്യലിസ്റ്റ് നേതാവും വടകര എം.എൽ .എ യുമായിരുന്ന അഡ്വ: എം. കെ. പ്രേംനാഥിൻ്റെ ഒന്നാം ചരമവാർഷികം സമുചിതമായി ആചരിക്കുവാൻ ആർ ജെ.ഡി കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.

> ഒക്ടോബർ 20ന് വില്ല്യാപ്പള്ളിയിൽ വെച്ച് "കനൽ സ്മരണ " എന്ന പേരിൽനടത്തുന്ന എം.കെ പ്രേംനാഥ് അനുസ്മരണ സമ്മേളനം വിജയിപ്പിക്കുന്നതിനുവേണ്ടി സ്വാഗതസംഘം രൂപീകരിച്ചു.

യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് വി.പി. വാസു അധ്യക്ഷത വഹിച്ചു.

ആയാടത്തിൽ രവീന്ദ്രൻ ,ടി.എൻ. മനോജ്, വിനോദ് ചെറിയത്ത്, നീലിയോട്ട് നാണു , സതി ദിവ്യ നിലയം, എ.പി. അമർനാഥ് , ഒ.എം.സിന്ധു എന്നിവർ സംസാരിച്ചു.

സ്വാഗതസംഘം ഭാരവാഹികളായി മാണിക്കോത്ത് കുഞ്ഞിരാമൻ , കെ.പി. കുഞ്ഞിരാമൻ രക്ഷാധികാരികൾ, ആയാടത്തിൽ രവീന്ദ്രൻ ചെയർമാൻ, നീ ലിയോട്ട് നാണു , കെ. എം. ബാബു വൈസ് ചെയർമാൻമാർ, വി പി. വാസു കൺവീനർ 1 വിനോദ് ചെറിയത്ത്, ടി.എൻ മനോജ് ജോ: കൺവീനർമാർ, എ.പി. അമർനാഥ് ഖജാൻജി എന്നിവരേയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/236918/coal-memory-adv-mkpremnath-first-death-anniversary-october-20)