---
title: " #UrbanBank | അർബൻ ബാങ്ക് ജീവനക്കാരുടെ സംസ്ഥാന സന്ദേശ യാത്രയ്ക്ക് സ്വീകരണം നൽകി"
english_title: "#State #Message #Yatra #welcomed #Urban #Bank #employees"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/237229/state-message-yatra-welcomed-urban-bank-employees"
published_at: "2024-09-22T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66efc2f9492d6_Untitled-1.jpg"
keywords: []
---

#  #UrbanBank | അർബൻ ബാങ്ക് ജീവനക്കാരുടെ സംസ്ഥാന സന്ദേശ യാത്രയ്ക്ക് സ്വീകരണം നൽകി

> **Lead Summary:** **കുറ്റ്യാടി:[**കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗ്ഗനൈസേഷൻ സംസ്ഥാന സമ്മേളന സമര സന്ദേശ യാത്രക്ക് കുറ്റ്യാടിയിൽ സ്വീകരണം നൽകി.

## Article Content

**കുറ്റ്യാടി:[**കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗ്ഗനൈസേഷൻ സംസ്ഥാന സമ്മേളന സമര സന്ദേശ യാത്രക്ക് കുറ്റ്യാടിയിൽ സ്വീകരണം നൽകി.

അർബൻ ബാങ്കുകളുടെ നിലനിൽപ്പ്, ജനങ്ങളുടെ ആവശ്യങ്ങൾ, ജീവനക്കാരുടെ അവകാശങ്ങൾ, അർബൻ ബേങ്കുകൾക്ക് നേരെ നടക്കുന്ന ആർ ബി ഐ നടപടികൾ എന്നിവ ചർച്ചയാകുന്ന സംസ്ഥാന യാത്ര ഒക്ടോബർ 13 ന് പുതുപ്പള്ളിയിൽ സമാപിക്കും.

ഒക്ടോബർ 26, 27 തിയ്യതികളിൽ മഞ്ചേരിയിൽ വച്ചാണ് സംഘടനയുടെ 18-ാം സംസ്ഥാന സമ്മേളനം നടക്കുക.

കുറ്റ്യാടിയിൽ നൽകിയ സ്വീകരണം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു.

ടി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.കേരള അർബൻ ബേങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് വല്ലാഞ്ചിറ ഹുസൈൻ മുഖ്യ പ്രഭാഷണം നടത്തി.

കെ പി അബ്ദുൾ മജീദ്, പി.കെ. സുരേഷ് മാസ്റ്റർ, ശബരീഷ് കുമാർ, രാജൻ ജോസ് മണ്ണുത്തി, സുരേഷ് താന്നിയിൽ അഷ്റഫ് പെരിഞ്ചേരി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/237229/state-message-yatra-welcomed-urban-bank-employees)