---
title: "#VatoliUPSchool | സ്വച്ച് ഹിസേവ പദ്ധതി; വട്ടോളി ഗവ.യുപി സ്കൂളിൽ ശുചീകരണ പരിപാടികൾ നടത്തി"
english_title: "#Programs #like #cleanliness #drive #cleanliness #pledge #tree #planting #conducted #Vatoli #Government #UP #School."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/237645/programs-like-cleanliness-drive-cleanliness-pledge-tree-planting-conducted-vatoli-government-up-school"
published_at: "2024-09-24T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f2562678d2c_Untitled-1_copy.jpg"
keywords: []
---

# #VatoliUPSchool | സ്വച്ച് ഹിസേവ പദ്ധതി; വട്ടോളി ഗവ.യുപി സ്കൂളിൽ ശുചീകരണ പരിപാടികൾ നടത്തി

> **Lead Summary:** **വട്ടോളി : [**ശുചിത്വ ഭാരതമെന്ന ഗാന്ധിജിയുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന സ്വച്ച് ഹിസേവാ പദ്ധതിയുടെ ഭാഗമായി ലീഡ് ബാങ്കിൻറെ നേതൃത്വത്തിൽ വട്ടോളി ഗവൺമെൻറ് യുപി സ്കൂളിൽ ശുചീകരണ യജ്ഞം, ശുചിത്വ പ്രതിജ്ഞ, വൃക്ഷത്തൈ നടീൽ തുടങ്ങിയ പരിപാടികൾ നടത്തി.

## Article Content

**വട്ടോളി : [**ശുചിത്വ ഭാരതമെന്ന ഗാന്ധിജിയുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന സ്വച്ച് ഹിസേവാ പദ്ധതിയുടെ ഭാഗമായി ലീഡ് ബാങ്കിൻറെ നേതൃത്വത്തിൽ വട്ടോളി ഗവൺമെൻറ് യുപി സ്കൂളിൽ ശുചീകരണ യജ്ഞം, ശുചിത്വ പ്രതിജ്ഞ, വൃക്ഷത്തൈ നടീൽ തുടങ്ങിയ പരിപാടികൾ നടത്തി.

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് മുഹമ്മദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.സി.എഫ്.എൽ കോഡിനേറ്റർ അശ്വന്ത് പാക്കനാർപുരം അധ്യക്ഷത വഹിച്ചു.

എൽഡി എം ശ്രീ ജ്യോതിസ് മുഖ്യാതിഥിയായ ചടങ്ങിൽ. ആർ സിറ്റി ഡയറക്ടർ എം ടി ഷറഫുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി.

കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഹേമ മോഹനൻ, സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി കെ മിനി, കനറാ ബാങ്ക് മാനേജർ ശ്രീ കെ രാകേഷ്,

പിടിഎ വൈസ് പ്രസിഡൻറ് ആർ സനോജ്, എഫ്.എൽസി ഗോപിനാഥൻ, പ്രധാനാധ്യാപിക ശ്രീമതി ശ്യാമള എന്നിവർ സംസാരിച്ചു. തേജൽ അതീത പ്രതിജ്ഞ ചൊല്ലി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/237645/programs-like-cleanliness-drive-cleanliness-pledge-tree-planting-conducted-vatoli-government-up-school)