---
title: "#camp | എൻഎസ്എസ് യൂണിറ്റും എം.വി.ആർ കാൻസർ സെന്ററും സംയുക്തമായി രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "#NSS #Unit #MVR #Cancer #Center #jointly #organized #blood #donation#camp"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/237764/nss-unit-mvr-cancer-center-jointly-organized-blood-donationcamp"
published_at: "2024-09-24T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f2a197e2109_Untitled-1_copy.jpg"
keywords: []
---

# #camp | എൻഎസ്എസ് യൂണിറ്റും എം.വി.ആർ കാൻസർ സെന്ററും സംയുക്തമായി രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** വട്ടോളി:[നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വട്ടോളി എൻഎസ്എസ് യൂണിറ്റും എം.വി.ആർ കാൻസർ സെന്ററും സംയുക്തമായി ജീവദ്യുതി - പോൾ ബ്ലഡ് രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

വട്ടോളി:[നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വട്ടോളി എൻഎസ്എസ് യൂണിറ്റും എം.വി.ആർ കാൻസർ സെന്ററും സംയുക്തമായി ജീവദ്യുതി - പോൾ ബ്ലഡ് രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു.

വട്ടോളി നാഷണൽ ഹയർ സെക്കണ്ടറി സ്കൂളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ക്യാമ്പിൽ 112 പേർ രക്തദാതാക്കളായി റജിസ്റ്റർ ചെയ്തു.

സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാരും അധ്യാപകരും മറ്റ് സന്നദ്ധ പ്രവർത്തകരും പങ്കെടുത്തു.

എൻഎസ്എസ് നാദാപുരം ക്ലസ്റ്റർ കൺവീനർ ബിജീഷ് കെ കെ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സാഷ വി എ എൻഎസ്എസ് ലീഡർമാരായ സ്നേഹ, സായൂജ് കൃഷ്‌ണ, ദിവാനന്ദ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/237764/nss-unit-mvr-cancer-center-jointly-organized-blood-donationcamp)