---
title: "#Poshanmah | പോഷണ മാസാചരണ പരിപാടികൾ സംഘടിപ്പിച്ചു"
english_title: "#Organized #Nutrition #Month #celebrations"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/237988/organized-nutrition-month-celebrations"
published_at: "2024-09-25T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f3dfe33e6b0_Untitled-1.jpg"
keywords: []
---

# #Poshanmah | പോഷണ മാസാചരണ പരിപാടികൾ സംഘടിപ്പിച്ചു

> **Lead Summary:** കുന്നുമ്മൽ : [കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൻ്റെയും കുന്നുമ്മൽ ഐ സി ഡി എസ്സിൻ്റെയും കുറ്റ്യാടി താലൂക്ക് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് 25.9.24 ന് പോഷണ മാസാചരണ പരിപാടികൾ സംഘടിപ്പിച്ചു.പരിപാടി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ മുഹമ്മദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.

## Article Content

കുന്നുമ്മൽ : [കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൻ്റെയും കുന്നുമ്മൽ ഐ സി ഡി എസ്സിൻ്റെയും കുറ്റ്യാടി താലൂക്ക് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് 25.9.24 ന് പോഷണ മാസാചരണ പരിപാടികൾ സംഘടിപ്പിച്ചു.പരിപാടി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ മുഹമ്മദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.

കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നഫീസ . ഒ.ടി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ കുഞ്ഞിരാമൻ.എം. പി. കുറ്റ്യാടി താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ശ്രീമതി അനുരാധ എന്നിവർ സംസാരിച്ചു.

കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് മെമ്പർമാർ ശ്രീ.കുട്ട്യാലി , ശ്രീമതി ഗീത എന്നിവർ പങ്കെടുത്തു.പരിപാടിയിയ്ക്ക് സിഡിപിഒ ശ്രീമതി.അനിത. കെ.എം സ്വാഗതം ആശംസിച്ചു.

സൂപ്പർ വൈസർ ശ്രീമതി വിജില. ഒ നന്ദി പറഞ്ഞു. കുറ്റ്യാടി താലൂക്ക് ആശുപത്രി ഡയറ്റീഷ്യൻ ശ്രീമതി.ബിനി ആൻ്റണി ബോധവൽക്കരണ ക്ലാസ്സ് എടുത്തു.

പരിപാടിയോടനുബന്ധിച്ച് അനീമിയ സ്ക്രീനിംഗ്, പോഷണ പൂക്കളം, പോഷകാഹാര പ്രദർശനം എന്നിവ സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/237988/organized-nutrition-month-celebrations)