#Protest | മഞ്ഞപ്പിത്ത വ്യാപനം; സ്കൂൾ തുറക്കുന്നതിനെതിരെ പ്രതിഷേധം, പഞ്ചായത്ത്‌ ഓഫീസ് യൂത്ത് കോൺഗ്രസ്‌ ഉപരോധിച്ചു

#Protest | മഞ്ഞപ്പിത്ത വ്യാപനം; സ്കൂൾ തുറക്കുന്നതിനെതിരെ പ്രതിഷേധം, പഞ്ചായത്ത്‌ ഓഫീസ് യൂത്ത് കോൺഗ്രസ്‌ ഉപരോധിച്ചു
Sep 26, 2024 10:55 AM | By ShafnaSherin

കടിയങ്ങാട് : (kuttiadi.truevisionnews.com)ചങ്ങരോത്ത് പഞ്ചായത്തിലെ വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിലെ മുന്നൂറോളം വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം വ്യാപിച്ചിട്ടും പഞ്ചായത്ത് ക്രിയാത്മകമായി ഇടപെടുന്നില്ലെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ചങ്ങരോത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.

സ്‌കൂളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മഞ്ഞപ്പിത്ത രോഗം പടർന്നു പിടിച്ചിട്ടും ഇതിൻ്റെ ഉറവിടം കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.

ഈ സാഹചര്യത്തിൽ വ്യാഴാഴ്‌ച മുതൽ സ്‌കൂൾ തുറന്നു പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചത് വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും ഉള്ള വെല്ലുവിളിയാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.

യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് എസ് സുനന്ദ് ഉദ്ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡണ്ട് അൻസാർ കെ കെ അധ്യക്ഷത വഹിച്ചു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വി പി ഇബ്രാഹിം, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് പ്രകാശൻ കന്നാട്ടി, സെക്രട്ടറി ഇടി സരീഷ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി സുമിത്ത് ഇ എൻ ഗ്രാമപഞ്ചായത്ത് അംഗം കെ.എം അഭിജിത്ത്, സി എം പ്രജീഷ് വടക്കുമ്പാട് തുടങ്ങിയവർ നേതൃത്വം നൽകി.

പേരാമ്പ്ര സബ് ഇൻസ്പെക്‌ടർ സജി അഗസ്റ്റിൻ് നേതൃത്വത്തിൽ പോലിസ് സംഘം സ്ഥലത്തി സമരാക്കാരെ പിരിച്ചുവിട്ടു.

#Prevalence #jaundice #Protest #against #opening #school #panchayat #office #youth #besieged

Next TV

Related Stories
 #CitizenForum | വയനാട് റോഡിലെ മരംമുറി ഹൈക്കോടതി വിധിയുടെ ലംഘനം -സിറ്റിസണ്‍ ഫോറം

Sep 27, 2024 01:58 PM

#CitizenForum | വയനാട് റോഡിലെ മരംമുറി ഹൈക്കോടതി വിധിയുടെ ലംഘനം -സിറ്റിസണ്‍ ഫോറം

മരങ്ങള്‍ മുറിച്ചു മാറ്റാനുള്ള പഞ്ചായത്ത് തല ട്രീ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ യോഗം...

Read More >>
#AGRIPARK |  വെക്കേഷന് വേറെവിടെ പോകാൻ: അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Sep 27, 2024 11:05 AM

#AGRIPARK | വെക്കേഷന് വേറെവിടെ പോകാൻ: അഗ്രി പാർക്ക് ഇനി വേറെ ലെവൽ

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Sep 27, 2024 11:01 AM

#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#EKVijayan | കുറ്റ്യാടി തൊട്ടിൽപ്പാലം - മുള്ളൻകുന്ന് റോഡിന് 25 ലക്ഷം രൂപ അനുവദിച്ചു

Sep 26, 2024 05:30 PM

#EKVijayan | കുറ്റ്യാടി തൊട്ടിൽപ്പാലം - മുള്ളൻകുന്ന് റോഡിന് 25 ലക്ഷം രൂപ അനുവദിച്ചു

ടെൻ്റർ നടപടി പൂർത്തിയാക്കി അടിയന്തിരമായി പ്രവൃത്തി...

Read More >>
#kuttiyadiroad |കുറ്റ്യാടി ടൗണിലൂടെ വാഹനങ്ങൾ ഇഴഞ്ഞ് നീങ്ങുന്നു; ഗതാഗത കുരുക്കിന് കാരണം റോഡിന്റെ വീതിക്കുറവെന്ന് ആരോപണം

Sep 26, 2024 03:31 PM

#kuttiyadiroad |കുറ്റ്യാടി ടൗണിലൂടെ വാഹനങ്ങൾ ഇഴഞ്ഞ് നീങ്ങുന്നു; ഗതാഗത കുരുക്കിന് കാരണം റോഡിന്റെ വീതിക്കുറവെന്ന് ആരോപണം

ദിവസവും ടൗണിലെ ഗതാഗതക്കുരുക്ക് വർധിക്കുകയാണ്. ദീർഘദൂര യാത്രക്കാർക്ക് ടൗൺ ജംക്‌ഷനിലെ കുരുക്കിൽ പെടാതെ പോകാനാവാത്ത...

Read More >>
Top Stories

News Roundup