#arrest | പൊലീസിനെ കണ്ട് കുറ്റ്യാടിക്കാരൻ ഓടി പിന്നലെ പരിശോധന; കിട്ടിയത് മാരക ലഹരി മരുന്ന്, ഒരാൾ പിടിയിൽ

 #arrest | പൊലീസിനെ കണ്ട് കുറ്റ്യാടിക്കാരൻ ഓടി  പിന്നലെ പരിശോധന; കിട്ടിയത് മാരക ലഹരി മരുന്ന്, ഒരാൾ പിടിയിൽ
Sep 26, 2024 01:58 PM | By ShafnaSherin

കുറ്റ്യാടി : (kuttiadi.truevisionnews.com)പേരാമ്പ്ര പാലേരിയിൽ മാരക ലഹരിമരുന്നുമായി നാദാപുരം സ്വദേശി പിടിയിൽ. നാദാപുരം കരിങ്കാണിൻ്റവിട ഷഹീറാണ് പോലീസിൻ്റെ പിടിയിലായത്.

പാലേരിയിലെ ഒരു സ്വകാര്യ കോളേജിനടുത്ത് വാടക വീട് കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തിവരികയായിരുന്നു. കുറ്റ്യാടി അടുക്കത്ത് ആശാരിക്കണ്ടി അമീറിന്റെ വാടക വീട്ടിൽ നിന്നാണ് പ്രതി പോലീസിന്റെ പിടിയിലായത്.

18 ഗ്രാം എം.ഡി.എം.എ യും കാല് കിലോഗ്രാം കഞ്ചാവും പോലിസ് കണ്ടെടുത്തു. ഈ സമയം വീട്ടിൽ നിന്നും ഓടിപ്പോയ മുഖ്യപ്രതി അമീറിനായി പോലീസ് തിരച്ചില് ആരംഭിച്ചിട്ടുണ്ട്.

ഒരാഴ്‌ചയായി പോലീസ് അമീറിനായി വലവിരിച്ചിരിക്കുകയായിരുന്നു. കുറ്റ്യാടി സ്റ്റേഷനിലെ മറ്റൊരു മിസ്സിംഗ് കേസുമായി ബന്ധപ്പെട്ട് അന്വേഷണവുമായി എത്തിയതായിരുന്നു പോലീസ് ഇവിടെ.

എന്നാൽ പോലീസിനെ കണ്ട് ഒരാൾ ഓടിയതായി കുറ്റ്യാടി പോലീസിന് സംശയം തോന്നിയതിനെത്തുടർന്ന് പേരാമ്പ്ര സബ് ഇന്സ്പെക്‌ടർ ഷമീറിൻ്റെ നേതൃത്വത്തിൽ വാടക വീട്ടിൽ പരിശോധന നടത്തുകയായിരുന്നു.

പേരാമ്പ്ര പോലീസും റൂറൽ ജില്ലാ ഡാന്സാഫും പേരാമ്പ്ര ഡി.വൈ.എസ്‌പിയുടെ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്.

#After #seeing #police #squatter #ran #away #checked #Deadly #intoxicating #drug #found #arrested

Next TV

Related Stories
 #CitizenForum | വയനാട് റോഡിലെ മരംമുറി ഹൈക്കോടതി വിധിയുടെ ലംഘനം -സിറ്റിസണ്‍ ഫോറം

Sep 27, 2024 01:58 PM

#CitizenForum | വയനാട് റോഡിലെ മരംമുറി ഹൈക്കോടതി വിധിയുടെ ലംഘനം -സിറ്റിസണ്‍ ഫോറം

മരങ്ങള്‍ മുറിച്ചു മാറ്റാനുള്ള പഞ്ചായത്ത് തല ട്രീ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ യോഗം...

Read More >>
#AGRIPARK |  വെക്കേഷന് വേറെവിടെ പോകാൻ: അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Sep 27, 2024 11:05 AM

#AGRIPARK | വെക്കേഷന് വേറെവിടെ പോകാൻ: അഗ്രി പാർക്ക് ഇനി വേറെ ലെവൽ

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Sep 27, 2024 11:01 AM

#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#EKVijayan | കുറ്റ്യാടി തൊട്ടിൽപ്പാലം - മുള്ളൻകുന്ന് റോഡിന് 25 ലക്ഷം രൂപ അനുവദിച്ചു

Sep 26, 2024 05:30 PM

#EKVijayan | കുറ്റ്യാടി തൊട്ടിൽപ്പാലം - മുള്ളൻകുന്ന് റോഡിന് 25 ലക്ഷം രൂപ അനുവദിച്ചു

ടെൻ്റർ നടപടി പൂർത്തിയാക്കി അടിയന്തിരമായി പ്രവൃത്തി...

Read More >>
#kuttiyadiroad |കുറ്റ്യാടി ടൗണിലൂടെ വാഹനങ്ങൾ ഇഴഞ്ഞ് നീങ്ങുന്നു; ഗതാഗത കുരുക്കിന് കാരണം റോഡിന്റെ വീതിക്കുറവെന്ന് ആരോപണം

Sep 26, 2024 03:31 PM

#kuttiyadiroad |കുറ്റ്യാടി ടൗണിലൂടെ വാഹനങ്ങൾ ഇഴഞ്ഞ് നീങ്ങുന്നു; ഗതാഗത കുരുക്കിന് കാരണം റോഡിന്റെ വീതിക്കുറവെന്ന് ആരോപണം

ദിവസവും ടൗണിലെ ഗതാഗതക്കുരുക്ക് വർധിക്കുകയാണ്. ദീർഘദൂര യാത്രക്കാർക്ക് ടൗൺ ജംക്‌ഷനിലെ കുരുക്കിൽ പെടാതെ പോകാനാവാത്ത...

Read More >>
Top Stories










News Roundup