#kuttiyadiroad |കുറ്റ്യാടി ടൗണിലൂടെ വാഹനങ്ങൾ ഇഴഞ്ഞ് നീങ്ങുന്നു; ഗതാഗത കുരുക്കിന് കാരണം റോഡിന്റെ വീതിക്കുറവെന്ന് ആരോപണം

#kuttiyadiroad |കുറ്റ്യാടി ടൗണിലൂടെ വാഹനങ്ങൾ ഇഴഞ്ഞ് നീങ്ങുന്നു; ഗതാഗത കുരുക്കിന് കാരണം റോഡിന്റെ വീതിക്കുറവെന്ന് ആരോപണം
Sep 26, 2024 03:31 PM | By ShafnaSherin

കുറ്റ്യാടി : (kuttiadi.truevisionnews.com)കുറ്റ്യാടി ടൗൺ കടന്നു കിട്ടാൻ വാഹനങ്ങൾ പെടാപാട് പെടുന്നു. ടൗണിലെ 5 ജംക്‌ഷനുകൾ ചേരുന്ന സ്ഥലത്ത് ഒരേ സമയം വാഹനങ്ങൾ എത്തുമ്പോൾ തിരിഞ്ഞു പോകാൻ വീതിയില്ലാത്തതാണ് കുരുക്ക് രൂക്ഷമാകാൻ കാരണം.

ദിവസവും ടൗണിലെ ഗതാഗതക്കുരുക്ക് വർധിക്കുകയാണ്. ദീർഘദൂര യാത്രക്കാർക്ക് ടൗൺ ജംക്‌ഷനിലെ കുരുക്കിൽ പെടാതെ പോകാനാവാത്ത അവസ്ഥയാണ്.

റോഡ് വീതി കൂട്ടണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. ടൗൺ നവീകരണത്തിൻ്റെ ഭാഗമായി തൊട്ടിൽപാലം റോഡിൽ പുതിയ അഴുക്കുചാൽ നിർമാണം പൂർത്തിയായപ്പോൾ റോഡിന് വീതി കുറയുകയാണ് ചെയ്‌തതെന്ന് നാട്ടുകാർ പറയുന്നു.

റോഡിലെ വീതിക്കുറവ് കാരണം തൊട്ടിൽപാലം ഭാഗത്തേക്ക് ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് തിരിഞ്ഞു പോകാൻ പ്രയാസമാണ്. അനധികൃത പാർക്കിങ്ങും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്.

രാവിലെയും വൈകിട്ടും ഹോംഗാർഡും പൊലീസും ഉണ്ടെങ്കിലും ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനാകുന്നില്ല. കടേക്കച്ചാൽ വഴിയും ഓത്തിയോട്ട് വഴിയുമുള്ള 2 ബൈപാസ് റോഡുകൾ യാഥാർഥ്യമായാൽ ടൗണിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരം കാണാനാകും.

ഈ ബൈപാസ് റോഡ് പണി പൂർത്തിയാകുന്നതോടെ പേരാമ്പ്ര, വടകര, തലശ്ശേരി ഭാഗങ്ങളിൽ നിന്നു വരുന്ന യാത്രക്കാർക്ക് കുറ്റ്യാടി ടൗണിൽ എത്താതെ തന്നെ ഇരു ഭാഗത്തേക്കും പോകാം. 2 ബൈപാസ് റോഡുകളും ഉടൻ യാഥാർഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

#Vehicles #crawling #along #Kutyati #Gener #alleged #reason #jam #narrowness #road

Next TV

Related Stories
 #CitizenForum | വയനാട് റോഡിലെ മരംമുറി ഹൈക്കോടതി വിധിയുടെ ലംഘനം -സിറ്റിസണ്‍ ഫോറം

Sep 27, 2024 01:58 PM

#CitizenForum | വയനാട് റോഡിലെ മരംമുറി ഹൈക്കോടതി വിധിയുടെ ലംഘനം -സിറ്റിസണ്‍ ഫോറം

മരങ്ങള്‍ മുറിച്ചു മാറ്റാനുള്ള പഞ്ചായത്ത് തല ട്രീ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ യോഗം...

Read More >>
#AGRIPARK |  വെക്കേഷന് വേറെവിടെ പോകാൻ: അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Sep 27, 2024 11:05 AM

#AGRIPARK | വെക്കേഷന് വേറെവിടെ പോകാൻ: അഗ്രി പാർക്ക് ഇനി വേറെ ലെവൽ

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Sep 27, 2024 11:01 AM

#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#EKVijayan | കുറ്റ്യാടി തൊട്ടിൽപ്പാലം - മുള്ളൻകുന്ന് റോഡിന് 25 ലക്ഷം രൂപ അനുവദിച്ചു

Sep 26, 2024 05:30 PM

#EKVijayan | കുറ്റ്യാടി തൊട്ടിൽപ്പാലം - മുള്ളൻകുന്ന് റോഡിന് 25 ലക്ഷം രൂപ അനുവദിച്ചു

ടെൻ്റർ നടപടി പൂർത്തിയാക്കി അടിയന്തിരമായി പ്രവൃത്തി...

Read More >>
 #arrest | പൊലീസിനെ കണ്ട് കുറ്റ്യാടിക്കാരൻ ഓടി  പിന്നലെ പരിശോധന; കിട്ടിയത് മാരക ലഹരി മരുന്ന്, ഒരാൾ പിടിയിൽ

Sep 26, 2024 01:58 PM

#arrest | പൊലീസിനെ കണ്ട് കുറ്റ്യാടിക്കാരൻ ഓടി പിന്നലെ പരിശോധന; കിട്ടിയത് മാരക ലഹരി മരുന്ന്, ഒരാൾ പിടിയിൽ

കുറ്റ്യാടി അടുക്കത്ത് ആശാരിക്കണ്ടി അമീറിന്റെ വാടക വീട്ടിൽ നിന്നാണ് പ്രതി പോലീസിന്റെ...

Read More >>
Top Stories

News Roundup