---
title: "#protest | ബൈപ്പസ് തുടക്കം; പാറക്കലിനെ അവഗണിച്ചതിൽ പ്രതിഷേധവുമായി യൂത്ത് ലീഗ് "
english_title: "#Bypass #initiation #Youth #League #protested #neglecting #Parakal"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/238816/bypass-initiation-youth-league-protested-neglecting-parakal"
published_at: "2024-09-29T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f8eba578dff_Untitled-1_copy.jpg"
keywords: []
---

# #protest | ബൈപ്പസ് തുടക്കം; പാറക്കലിനെ അവഗണിച്ചതിൽ പ്രതിഷേധവുമായി യൂത്ത് ലീഗ് 

> **Lead Summary:** ** കുറ്റ്യാടി :[**ബൈപ്പസ് പ്രവൃത്തി ഉദ്ഘാടന ചടങ്ങിൽ നിന്ന് മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ലയെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് യൂത്ത് ലീഗ്.

## Article Content

** കുറ്റ്യാടി :[**ബൈപ്പസ് പ്രവൃത്തി ഉദ്ഘാടന ചടങ്ങിൽ നിന്ന് മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ലയെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് യൂത്ത് ലീഗ്.

കുറ്റ്യാടി ബൈപ്പസിനു വേണ്ടി നിരന്തരമായി പ്രവർത്തിക്കുകയും അതുമായി ബന്ധപ്പെട്ടുള്ള നിരവധി സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചു 95% പ്രവർത്തികളും പൂർത്തീകരിച്ചത് മുൻ എം എൽ എ പാറക്കൽ അബ്ദുല്ലയുടെ കാലഘട്ടതിലാണ്.

ബൈപ്പസ് പ്രവൃത്തി ഉദ്ഘാടനം മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ലയെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണെന്നും യൂത്ത് ലീഗ് ചൂണ്ടി കാട്ടുന്നു.

കുറ്റ്യാടി പഞ്ചായത്ത് യൂത്ത് ലീഗ് യോഗത്തിൽ ഷൗക്കത്ത് വടയം,മുഹമ്മദ് കെ പി,ലത്തീഫ് ചുണ്ട,ഷഫീക് പി സി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/238816/bypass-initiation-youth-league-protested-neglecting-parakal)