---
title: " #missing | കുറ്റ്യാടി ചെറിയ കുമ്പളത്ത് രണ്ട് കുട്ടികളെ പുഴയില്‍ കാണാതായി; ഒരാളെ രക്ഷപ്പെടുത്തി,ഒരാൾക്കായി തിരച്ചിൽ തുടരുന്നു"
english_title: "#Two #children #missing #Kuttyati #small #pool #One #person #rescued #search #Phuyal #wide-new"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/238882/two-children-missing-kuttyati-small-pool-one-person-rescued-search-phuyal-wide-new"
published_at: "2024-09-29T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f9254aac3c1_Untitled-1_copy.jpg"
keywords: []
---

#  #missing | കുറ്റ്യാടി ചെറിയ കുമ്പളത്ത് രണ്ട് കുട്ടികളെ പുഴയില്‍ കാണാതായി; ഒരാളെ രക്ഷപ്പെടുത്തി,ഒരാൾക്കായി തിരച്ചിൽ തുടരുന്നു

> **Lead Summary:** **കുറ്റ്യാടി : [** കുറ്റ്യാടിക്കടുത്ത് ചെറിയ കുമ്പളത്ത് രണ്ട് കുട്ടികളെ പുഴയിൽ കാണാതായി.

## Article Content

**കുറ്റ്യാടി : [** കുറ്റ്യാടിക്കടുത്ത് ചെറിയ കുമ്പളത്ത് രണ്ട് കുട്ടികളെ പുഴയിൽ കാണാതായി.

ഒരാളെ രക്ഷപ്പെടുത്തി. രണ്ടാമത്തെ കുട്ടിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

ചെറിയ കുമ്പളം മേമണ്ണിൽ താഴെ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കുട്ടികൾ കുളിക്കാനിറങ്ങിയതായിരുന്നു എന്നാണ് നിഗമനം. പാലേരി പാറക്കടവ് ഭാഗത്തുളള കുട്ടികളാണ് ഒഴുക്കിൻ പെട്ടത്.രക്ഷപ്പെടുത്തിയ കുട്ടിയെ കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോടേക്ക് കൊണ്ടുപോയി.

പേരാമ്പ്ര, നാദാപുരം ഫയർഫോഴ്‌സ് യൂനിറ്റും കുറ്റ്യാടി പോലീസും സ്ഥലത്തുണ്ട്.

ജനകീയ ദുരന്ത സേനയും രംഗത്തുണ്ട്. സംഭവമറിഞ്ഞ് ഒട്ടേറെ പേര് പുഴയോരത്തെത്തി പുഴയൽ വ്യാപകമായി തിരച്ചിൽ നടക്കുകയാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/238882/two-children-missing-kuttyati-small-pool-one-person-rescued-search-phuyal-wide-new)