---
title: "#drowned | കുറ്റ്യാടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ട് കുട്ടികളും മരിച്ചു"
english_title: "#Two #children #swept #away #Kuttyadippuzha #died"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/238894/two-children-swept-away-kuttyadippuzha-died"
published_at: "2024-09-29T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f9407809c90_Untitled-1_copy.jpg"
keywords: []
---

# #drowned | കുറ്റ്യാടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ട് കുട്ടികളും മരിച്ചു

> **Lead Summary:** **കുറ്റ്യാടി : [**കുറ്റ്യാടി ചെറിയ കുമ്പളത്ത് പുഴയിൽ ഒഴുക്കില്‍പെട്ട വിദ്യാര്‍ത്ഥികള്‍ മരിച്ചു.

## Article Content

**കുറ്റ്യാടി : [**കുറ്റ്യാടി ചെറിയ കുമ്പളത്ത് പുഴയിൽ ഒഴുക്കില്‍പെട്ട വിദ്യാര്‍ത്ഥികള്‍ മരിച്ചു.

കുറ്റ്യാടി പുഴയില്‍ കൈതേരി മുക്ക് മേമണ്ണില്‍ താഴ ഭാഗത്താണ് കുട്ടികള്‍ വെള്ളത്തില്‍ മുങ്ങി പോയത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. കൊളായി പൊയിൽ മജീദിന്റെ മകൻ സിനാൻ (15 ) , കരിമ്പാലകണ്ടി യൂസഫിന്റെ മകൻ റിസ്‌വാൻ (15 ) എന്നിവരാണ് മരിച്ചത്.

ജി .എച്ച് .എസ്.എസ് കുറ്റ്യാടിയിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് മരിച്ച രണ്ടുപേരും.വെള്ളത്തിലേക്ക് ഇറങ്ങിയ ഇവർ അടിയൊഴുക്കിൽ പെട്ടുപോവുകയായിരുന്നു എന്നാണ് നിഗമനം. പേരാമ്പ്ര, നാദാപുരം ഫയർഫോഴ്‌സ് യൂനിറ്റും കുറ്റ്യാടി പോലീസും നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്.

ആദ്യം ഒരു കുട്ടിയെ രക്ഷപ്പെടുത്തി കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു.

ഒരു മണിക്കൂറിന് ശേഷമാണ് രണ്ടാമത്തെ കുട്ടിയെ ലഭിച്ചത്. രണ്ടുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല .

മൃതദേഹങ്ങൾ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/238894/two-children-swept-away-kuttyadippuzha-died)