---
title: "#QuizCompetition | ഗാന്ധിജയന്തി: ക്വിസ് മത്സര വിജയികൾ"
english_title: "#GandhiJayanti #Quiz #Competition #Winners-new"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/238957/gandhijayanti-quiz-competition-winners-new"
published_at: "2024-09-29T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f975f9b65fa_Untitled-1_copy.jpg"
keywords: []
---

# #QuizCompetition | ഗാന്ധിജയന്തി: ക്വിസ് മത്സര വിജയികൾ

> **Lead Summary:** നരിപ്പറ്റ:[സാമൂഹ്യ വിഹാര കേന്ദ്രം ഗ്രന്ഥശാല ഗാന്ധിജയന്തി ആഘോഷത്തിന്റെ മുന്നോടിയായി വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.

## Article Content

നരിപ്പറ്റ:[സാമൂഹ്യ വിഹാര കേന്ദ്രം ഗ്രന്ഥശാല ഗാന്ധിജയന്തി ആഘോഷത്തിന്റെ മുന്നോടിയായി വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.

എൽ.പി വിഭാഗത്തിൽ ശ്രാവൺ തേജ്, ദക്ഷ് ഡി. ജെ., ആത്മിക പ്രകാശ് എന്നിവർ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി.

നരിപ്പറ്റ നോർത്ത് എൽ പി സ്കൂൾ വിദ്യാർത്ഥികളാണ് മൂന്നുപേരും. യു.പി. വിഭാഗത്തിൽ വട്ടോളി സംസ്കൃതം ഹൈസ്കൂളിലെ ദേവതീർത്ഥിനാണ് ഒന്നാം സ്ഥാനം.

ഓർക്കാട്ടേരി എൽ. പി സ്കൂളിലെ ഗംഗസായി രണ്ടും വട്ടോളി സംസ്കൃതം ഹൈസ്കൂളിലെ ദർശിത് മൂന്നും സ്ഥാനങ്ങൾ നേടി. ഹൈസ്കൂൾ വിഭാഗത്തിൽ വട്ടോളി സംസ്കൃതം ഹൈസ്കൂളിലെ പ്രജ്വല്‍ പ്രകാശ് ഒന്നാം സ്ഥാനം നേടിയപ്പോൾ നരിപ്പറ്റ ആർ.എൻ. എം ഹൈസ്കൂളിലെ ഐശ്വര്യ, എമിൻ ദേവ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ഗ്രന്ഥശാല പ്രസിഡന്റ് അഖിലേന്ദ്രൻ നരിപ്പറ്റ, ഭാരവാഹികളായ ടി.പി വിനോദൻമാസ്റ്റർ, ആദർശ് വി.കെ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.

സാമൂഹ്യ വിഹാര കേന്ദ്രം ഗ്രന്ഥശാല ഗാന്ധിജയന്തി ആഘോഷത്തിന്റെ മുന്നോടിയായി ക്വിസ് മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ സംഘാടകർക്കൊപ്പം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/238957/gandhijayanti-quiz-competition-winners-new)