---
title: "#holiday | വിദ്യാർത്ഥികൾ പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച സംഭവം; കുറ്റ്യാടി ഗവ.ഹയർ സെക്കൻ്ററി സ്ക്‌കൂളിന് ഇന്ന് അവധി"
english_title: " #incident #where #students #died #after #being #swept #away  #river #Holiday #Kuttyadi #Govt #Higher #Secondary #School #today"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/238992/incident-where-students-died-after-being-swept-away-river-holiday-kuttyadi-govt-higher-secondary-school-today"
published_at: "2024-09-30T08:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fa12e8d2c93_kuuy.jpg"
keywords: []
---

# #holiday | വിദ്യാർത്ഥികൾ പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച സംഭവം; കുറ്റ്യാടി ഗവ.ഹയർ സെക്കൻ്ററി സ്ക്‌കൂളിന് ഇന്ന് അവധി

> **Lead Summary:** **കുറ്റ്യാടി: [**സ്ക്കൂളിലെ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചതിനാൽ ഇന്ന് കുറ്റ്യാടി ഗവ.ഹയർ സെക്കൻ്ററി സ്ക്‌കൂളിന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. മാത്രമല്ല ഇന്ന് നടത്താനിരുന്ന കലോത്സവവും മാറ്റിവെച്ചു.

## Article Content

**കുറ്റ്യാടി: [**സ്ക്കൂളിലെ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചതിനാൽ ഇന്ന് കുറ്റ്യാടി ഗവ.ഹയർ സെക്കൻ്ററി സ്ക്‌കൂളിന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. മാത്രമല്ല ഇന്ന് നടത്താനിരുന്ന കലോത്സവവും മാറ്റിവെച്ചു.

ഇന്നലെ വൈകുന്നേരത്തോടെയാണ് സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ പാലേരി പാറക്കടവിലെ കുളമുള്ളകണ്ടി യൂസഫിൻ്റെ മകൻ മുഹമ്മദ് റിസ്വാൻ (14), പാറക്കടവിലെ കുളായിപ്പൊയിൽ മജീദിൻ്റെ മകൻ മുഹമ്മദ് സിനാൻ (14) എന്നിവർ കുറ്റ്യാടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത്.

ഫുട്ബോൾ കളി കഴിഞ്ഞ് വരുംവഴി ചങ്ങരോത്ത് പഞ്ചായത്തിലെ ചെറിയകുമ്പളം ഭാഗത്ത് കൈതേരിമുക്കിൽ താഴെ ഭാഗത്താണ് കുട്ടികൾ കുളിക്കാനായി ഇറങ്ങിയത്.

എന്നാൽ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു. നാട്ടുകാരും രക്ഷാപ്രവർത്തകരും നടത്തിയ രക്ഷാപ്രവർത്തനത്തിൽ മുഹമ്മദ് റിസ്വാനെ ഉടൻ മുങ്ങിയെടുത്തെങ്കിലും കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് പോകുംവഴി മരണപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/238992/incident-where-students-died-after-being-swept-away-river-holiday-kuttyadi-govt-higher-secondary-school-today)