---
title: "#Swachhatahiseva | സ്വഛത ഹി സേവ; ചേതന കലാ സാംസ്കാരിക വേദി ഗ്രാമീണ റോഡ് ശുചീകരിച്ചു"
english_title: "#Swachhata #hi #seva #Chetana #Kala #Cultural #Vedhi #Gramina #Road #cleaned"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/239392/swachhata-hi-seva-chetana-kala-cultural-vedhi-gramina-road-cleaned"
published_at: "2024-10-01T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fbdff83ac0b_Untitled-2.jpg"
keywords: []
---

# #Swachhatahiseva | സ്വഛത ഹി സേവ; ചേതന കലാ സാംസ്കാരിക വേദി ഗ്രാമീണ റോഡ് ശുചീകരിച്ചു

> **Lead Summary:** **വട്ടോളി:[ (](**ചേതന കലാ സാംസ്കാരിക വേദി വട്ടോളിയുടേയും നെഹ്റു യുവകേന്ദ്രയുടേയും സഹകരണത്തോടെ സ്വഛത ഹി സേവ പദ്ധതിയുടെ ഭാഗമായി വട്ടോളിയിലെ ഗ്രാമീണ റോഡ് ശുചീകരിച്ചു.

## Article Content

**വട്ടോളി:[ (](**ചേതന കലാ സാംസ്കാരിക വേദി വട്ടോളിയുടേയും നെഹ്റു യുവകേന്ദ്രയുടേയും സഹകരണത്തോടെ സ്വഛത ഹി സേവ പദ്ധതിയുടെ ഭാഗമായി വട്ടോളിയിലെ ഗ്രാമീണ റോഡ് ശുചീകരിച്ചു.

ചേതന പ്രവർത്തകരും പരിസര പ്രദേശത്തെ ജനങ്ങളും ചേർന്നാണ് പൊതുവഴി ശുചീകരിച്ചത്.ഗ്രാമ പഞ്ചായത്ത് മെമ്പർ ആർ.കെ. റിൻസി ഉദ്ഘാടനം ചെയ്തു.

ചേതന പ്രസിഡണ്ട് എ. പി.രാജീവൻ അധ്യക്ഷത വഹിച്ചു.ഏതാണ്ട് 150 മീറ്ററോളം വരുന്ന പൊതുവഴിയും റോഡും ഉൾപ്പെട്ട ഭാഗമാണ് യാത്രായോഗ്യമാക്കിയത്.

പരിപാടിയിൽ പി.സുരേഷ്ബാബു, കുറ്റിയിൽ ശശി ഇ.പി. ചന്ദ്രൻ,ഡോ : രജീഷ് ഗോപി, ബിജു,സുരേഷ് ബാബു നന്ദന, ഇ.പി.ശ്രീന, ശ്രീജ,നിഷ,ഊർമ്മിള ടീച്ചർ, നാണു.

കെ.കെ.ഇ.പി. നാണു, സി പി ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു. ചേതന സെക്രട്ടറി പി.കെ. പത്മനാഭൻ സ്വാഗതവും ഖജാൻജി എ.പി. വിനോദൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/239392/swachhata-hi-seva-chetana-kala-cultural-vedhi-gramina-road-cleaned)