---
title: "#EducationProject  |  ഉണർവ് വിദ്യാഭ്യാസ പദ്ധതി; അധ്യാപക സംഗമവും പ്രതിഭകളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു"
english_title: "#Awakening #Education #Project  #Organized #teacher #meet #talent #felicitation #ceremony"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/239562/awakening-education-project-organized-teacher-meet-talent-felicitation-ceremony"
published_at: "2024-10-02T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fce726b767d_Untitled-2_copy.jpg"
keywords: []
---

# #EducationProject  |  ഉണർവ് വിദ്യാഭ്യാസ പദ്ധതി; അധ്യാപക സംഗമവും പ്രതിഭകളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു

> **Lead Summary:** **ചേരാപുരം: [വേളം** ഗ്രാമപഞ്ചായത്ത് ഉണർവ് വിദ്യാഭ്യസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി അധ്യാപക സംഗമവും ,പഞ്ചായത്തിൽ നിന്നും എൽ എസ് എസ് ,യു എസ് എസ് നേടിയ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു.

## Article Content

**ചേരാപുരം: [വേളം** ഗ്രാമപഞ്ചായത്ത് ഉണർവ് വിദ്യാഭ്യസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി അധ്യാപക സംഗമവും ,പഞ്ചായത്തിൽ നിന്നും എൽ എസ് എസ് ,യു എസ് എസ് നേടിയ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു.

സ്ഥിരം സമിതി ചെയർമാൻ പി. സൂപ്പി മാസ്റ്റർ അദ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.എം അബ്ദു റഹിമാൻ ഉപഹാര സമർപ്പണവും രമേഷ് കാവിൽ മുഖ്യ പ്രഭാഷണവും നടത്തി.

ഗ്രാമ പഞ്ചായത്ത് മെമ്പർ ഇ പി സലീം സ്വാഗതവും ടി.കെ മുഹമ്മദ് റിയാസ് നന്ദിയും പറഞ്ഞു.

പി ഇ സി കൺവീനർ പി.പി മനോജ് കുമാർ , ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എം സി മൊയ്തു, പി.പി ചന്ദ്രൻ മാസ്റ്റർ, കിണറുള്ളതിൽ അസീസ്, തായന ബാലാമണി,

ഫാത്തിമ സി.പി , അനീഷ പ്രതീപ്, ഷൈനി കെ.കെ , ആസൂത്രണ സമിതി ഉപാദ്യക്ഷൻ വി.കെ അബ്ദുല്ല, എം നാണു, അഡ്വ. ഫൈസൽ , യൂസഫ് പള്ളിയത്ത് , എം കാസിം മാസ്റ്റർ, സുഗത ടീച്ചർ, ശോഭന കമ്മന പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/239562/awakening-education-project-organized-teacher-meet-talent-felicitation-ceremony)