---
title: "#GandhidarshanCommitte |  ഗാന്ധിദര്‍ശന്‍ സമിതി;  ഗാന്ധിജിയുടെ ജീവചരിത്ര പ്രദര്‍ശനം തുടങ്ങി"
english_title: "#Gandhidarshan #Committee  #biography #exhibition #Gandhiji #started"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/239596/gandhidarshan-committee-biography-exhibition-gandhiji-started"
published_at: "2024-10-02T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fcfafcc657c_Untitled-2_copy.jpg"
keywords: []
---

# #GandhidarshanCommitte |  ഗാന്ധിദര്‍ശന്‍ സമിതി;  ഗാന്ധിജിയുടെ ജീവചരിത്ര പ്രദര്‍ശനം തുടങ്ങി

> **Lead Summary:** **കക്കട്ടില്‍: [**ഗാന്ധിദര്‍ശന്‍ സമിതി വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിജിയുടെ ജീവചരിത്ര പ്രദര്‍ശനം തുടങ്ങി.

## Article Content

**കക്കട്ടില്‍: [**ഗാന്ധിദര്‍ശന്‍ സമിതി വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിജിയുടെ ജീവചരിത്ര പ്രദര്‍ശനം തുടങ്ങി.

ഗാന്ധിജിയുടെ കുട്ടിക്കാലം മുതല്‍ അന്ത്യയാത്ര വരെയുള്ള നുറോളം ചിത്രങ്ങള്‍ വിവരണങ്ങള്‍ സഹിതം പ്രദര്‍ശനത്തിലുണ്ട്.

വിവിധ പത്രങ്ങളിലും ഞായറാഴ്ച പതിപ്പുകളിലും വിവിധ കാലങ്ങളില്‍ പ്രസിദ്ധീകരിച്ച ഗാന്ധിജിയെ കുറിച്ചുള്ള ലേഖനങ്ങളില്‍ ചിലതും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സംസ്‌കൃതം ഹൈസ്‌കൂള്‍ ഓര്‍ക്കാട്ടേരി കെകെഎം ഗവ. ഹൈസ്‌കൂള്‍ എന്നി വിടങ്ങളില്‍ പ്രവര്‍ത്തനം പൂര്‍ത്തിയായി.

മടപ്പള്ളി ജിവിഎച്ച്എസ്എസില്‍ പ്രദര്‍ശനം നടക്കും. വടകര വിദ്യാഭ്യാസ ജില്ലയിലെ പ്രദര്‍ശനം നടത്താന്‍ താല്പര്യമുള്ള വിദ്യാലയങ്ങള്‍ക്ക് ചിത്രങ്ങള്‍ നല്‍കുമെന്ന് വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് അഖിലേന്ദ്രന്‍ നരിപ്പറ്റയും, കെ. റുസിയും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/239596/gandhidarshan-committee-biography-exhibition-gandhiji-started)