---
title: "#ParakkalAbdullah | കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തി ഉദ്ഘാടനം; മന്ത്രി റിയാസിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നത് -പാറക്കല്‍ അബ്ദുല്ല"
english_title: "#Inauguration #Kuttyadi #bypass #work #Minister #Riaz #statement #misleading #ParakkalAbdullah"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/239902/inauguration-kuttyadi-bypass-work-minister-riaz-statement-misleading-parakkalabdullah"
published_at: "2024-10-03T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fe7098de499_parakkal_abdullah.jpg"
keywords: []
---

# #ParakkalAbdullah | കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തി ഉദ്ഘാടനം; മന്ത്രി റിയാസിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നത് -പാറക്കല്‍ അബ്ദുല്ല

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തി ഉദ്ഘാടന വേദിയില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് നടത്തിയ പരാമര്‍ശം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് കുറ്റ്യാടി മുന്‍ എം.എല്‍.എ പാറക്കല്‍ അബ്ദുല്ല.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തി ഉദ്ഘാടന വേദിയില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് നടത്തിയ പരാമര്‍ശം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് കുറ്റ്യാടി മുന്‍ എം.എല്‍.എ പാറക്കല്‍ അബ്ദുല്ല.

ഉദ്ഘാടന ചടങ്ങില്‍ പാറക്കല്‍ അബ്ദുല്ല പങ്കെടുക്കാത്തത് അറിയില്ലെന്നും യുഡി. എഫ്.ബഹിഷ്‌കരിച്ചതിനെ വിമര്‍ശിച്ച് മന്ത്രി നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പരിപാടിയിലേക്ക് ക്ഷണം ലഭിക്കാത്തതിനാലാണ് പങ്കെടുക്കാതിരുന്നതെന്നും തന്നെ മാറ്റി നിര്‍ത്തിയതിന് പിന്നില്‍ രാഷ്ടിയമാണെന്നും മുന്‍ എം.എല്‍.എ ആരോപിച്ചു.

രാഷ്ട്രീയ പ്രേരിതമായ നീക്കത്തിനെതിരേ ജനാധിപത്യപരമായ പ്രതിഷേധം രേഖപ്പെടുത്താനാണ് ചടങ്ങ് യു.ഡി.എഫ് ബഹിഷ്‌കരിച്ചത്.

പ്രവര്‍ത്തിയുടെ 10 നവും തന്റെ കാലത്തായിരുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍ വ്യക്തമാക്കിയതാണെന്നും രാഷ്ട്രീയ കക്ഷി ഭേദമാന്യേ ഒരുമിച്ചു പ്രവര്‍ത്തിച്ചപ്പോഴാണ് ഇതുസാധ്യമായതെന്നും വികസന കാര്യത്തില്‍ രാഷ്ട്രീയം മാറ്റിവച്ച് പ്രവര്‍ത്തിക്കാൻ ഭരണകര്‍ത്താക്കള്‍ ശ്രദ്ധിക്കണമെന്നും പാറക്കല്‍ അബ്ദുല്ല കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/239902/inauguration-kuttyadi-bypass-work-minister-riaz-statement-misleading-parakkalabdullah)