---
title: "#WelfareFund | കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി സെസ്സ് ഗഡുക്കളാക്കണം -ലെൻസ്ഫെഡ് തിരുവള്ളൂർ യൂണിറ്റ്"
english_title: "#Construction #Workers #Welfare #Fund #Cess #must #paid #installments"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/240098/construction-workers-welfare-fund-cess-must-paid-installments-new"
published_at: "2024-10-04T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ffa34eaf8fe_lensgferd.jpg"
keywords: []
---

# #WelfareFund | കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി സെസ്സ് ഗഡുക്കളാക്കണം -ലെൻസ്ഫെഡ് തിരുവള്ളൂർ യൂണിറ്റ്

> **Lead Summary:** കുറ്റ്യാടി: കെട്ടിടത്തിന് നമ്പർ അനുവദിക്കാൻ തൊഴിലാളി ക്ഷേമനിധി സെസ്സ് അടയ്ക്കണമെന്ന നിബന്ധന എടുത്തുകളയണമെന്ന് ലെൻസ്ഫെഡ് തിരുവള്ളൂർ യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു.

## Article Content

കുറ്റ്യാടി: കെട്ടിടത്തിന് നമ്പർ അനുവദിക്കാൻ തൊഴിലാളി ക്ഷേമനിധി സെസ്സ് അടയ്ക്കണമെന്ന നിബന്ധന എടുത്തുകളയണമെന്ന് ലെൻസ്ഫെഡ് തിരുവള്ളൂർ യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു.

സാധാരണക്കാരായ ആളുകളെ സംബന്ധിച്ചിടത്തോളം വീടെന്ന സ്വപ്നം യാഥാർത്ഥ്യമായ ഉടനെ ഭീമമായ തുക അടച്ചാൽ മാത്രമെ കംപ്ലിഷൻ പ്ലാൻ സ്വീകരിക്കുകയുള്ളുവെന്ന സ്ഥിതിയാണ് നിലവിലുള്ളത്.

ഈ സ്ഥിതി തുടർന്നാൽ നമ്പറില്ലാത്ത കെട്ടിടങ്ങളുടെ എണ്ണം കൂടി വരുമെന്നും കൺവൻഷൻ അഭിപ്രായപ്പെട്ടു.

ഇത് ഗഡുക്കളാക്കി നൽകുകയൊ ഒ ക്യൂപൻസി അനുവദിച്ച് ഒരു വർഷത്തിന് ശേഷം പിരിച്ചെടുക്കുകയൊ ചെയ്യണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.

ഡോ :ശശികുമാർ പുറമേരി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡൻ്റ് കെ.ശ്രീജിത്ത് അധ്യക്ഷനായി. സൂരജ്‌ ആർ.രവീന്ദ്രൻ, എം.റ ഷാദ്, ഷാജിത്ത് കുമാർ, സി.വിനോദ് ,പ്രദീപ് കുമാർ, സി.കെ.ഫവാസ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/240098/construction-workers-welfare-fund-cess-must-paid-installments-new)