---
title: "#KPKunhammedKutty | ക്ഷീരോൽപ്പാദക സഹകരണ സംഘം ഉദ്ഘാടനം ചെയ്ത് കെ പി കുഞ്ഞമ്മദ് കുട്ടി"
english_title: "#KPKunhammedKutty #inaugurating #milk #dairy #cooperative #group"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/240119/kpkunhammedkutty-inaugurating-milk-dairy-cooperative-group-new"
published_at: "2024-10-04T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ffb2aa7b22b_kp_kunjammad_kutty.jpg"
keywords: []
---

# #KPKunhammedKutty | ക്ഷീരോൽപ്പാദക സഹകരണ സംഘം ഉദ്ഘാടനം ചെയ്ത് കെ പി കുഞ്ഞമ്മദ് കുട്ടി

> **Lead Summary:** **കുറ്റ്യാടി: **ക്ഷീരവികസന വകുപ്പിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച വളയന്നൂർ ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൻ്റെ ഉദ്ഘാടനം കെ പി കുഞ്ഞമ്മത് കുട്ടി എം എൽ എ നിർവഹിച്ചു.

## Article Content

**കുറ്റ്യാടി: **ക്ഷീരവികസന വകുപ്പിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച വളയന്നൂർ ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൻ്റെ ഉദ്ഘാടനം കെ പി കുഞ്ഞമ്മത് കുട്ടി എം എൽ എ നിർവഹിച്ചു.

പാൽ സംഭരണത്തിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ ടി നഫീസ നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പാപ്രസിഡണ്ട് ടി കെ മോഹൻദാസ് അധ്യക്ഷത വഹിച്ചു.

ക്ഷീര വികസനവകുപ്പ് അസി. ഡയറക്ട്‌ടർ കെ എം ജീജ പദ്ധതി വിശദീകരിച്ചു.

വികസനകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സ‌ൺ രജിത രാജേഷ്, മിൽമ ഡയരക്ടർ ശ്രീനിവാസൻ, സബിന മോഹൻ, ഹാഷിം നമ്പാട്ടിൽ, കുന്നുമ്മൽ ക്ഷീര വികസന ഓഫീസർ ദിവ്യ വത്സൻ, മിൽമ യൂണിറ്റ് ഹെഡ് വടകര ബിജു എസ് നായർ, കുറ്റ്യാടി സഹകരണ ബേങ്ക് പ്രസിഡണ്ട് പി സി രവീന്ദ്രൻ, സി എൻ ബാലകൃഷ്ണൻ, പി കെ സുരേഷ്, വി പി മൊയ്‌തു,കെ ബാബു, എൻ കെ പത്മനാഭൻ, കെ രാഘവൻ, കെ ബാബു എന്നിവർ സംസാരിച്ചു.

വാർഡംഗം സി കെ സുമിത്ര സ്വാഗതവും വളയന്നൂർ ക്ഷീരസംഘം പ്രസിഡണ്ട് വി പി പ്രിജിത്ത് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/240119/kpkunhammedkutty-inaugurating-milk-dairy-cooperative-group-new)