---
title: "#kpsta  | പ്രതിഷേധ ധർണ്ണ; സെൽഫ് ഡ്രോയിംഗ് ഓഫീസർ പദവി ഒഴിവാക്കിയ  ഉത്തരവിനെതിരെ കെ.പി.എസ്.ടി.എ "
english_title: "#protest #sit #in #K.P.S.T.A. #against #order #removing #status #self #drawing #officer"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/240908/protest-sit-in-kpsta-against-order-removing-status-self-drawing-officer"
published_at: "2024-10-07T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6703e9d24bdad_kuttiady.jpg"
keywords: []
---

# #kpsta  | പ്രതിഷേധ ധർണ്ണ; സെൽഫ് ഡ്രോയിംഗ് ഓഫീസർ പദവി ഒഴിവാക്കിയ  ഉത്തരവിനെതിരെ കെ.പി.എസ്.ടി.എ 

> **Lead Summary:** **കുറ്റ്യാടി: **എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരുടെ സെൽഫ് ഡ്രോയിംഗ് ഓഫീസർ പദവി എടുത്തുകളഞ്ഞ സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധവുമായി അധ്യാപകർ രംഗത്ത്.

## Article Content

**കുറ്റ്യാടി: **എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരുടെ സെൽഫ് ഡ്രോയിംഗ് ഓഫീസർ പദവി എടുത്തുകളഞ്ഞ സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധവുമായി അധ്യാപകർ രംഗത്ത്.

കെ.പി.എസ്.ടി.എ കുന്നുമ്മൽ ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തി.

കെ.പി.എസ്.ടി.എ വിദ്യാഭ്യാസ ജില്ല പ്രസിഡൻ്റ് കെ.ഹാരിസ് ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻ്റ് ജി.കെ.വരുൺ കുമാർ അധ്യക്ഷനായി.

ജില്ല ജോയിൻ്റ് സെക്രട്ടറി വി.വിജേഷ്, പി.പി.ദിനേശൻ, ടി.വി.രാഹുൽ, പി.സാജിദ്, ഇ.ഉഷ, കെ.പി.ഗിരീഷ് ബാബു, പി.കെ.ഷമീർ തുടങ്ങിയവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/240908/protest-sit-in-kpsta-against-order-removing-status-self-drawing-officer)