---
title: "#lightningstrike |  'അഗ്നിഗോളം വന്ന് പതിക്കും പോലെ അനുഭവപ്പെട്ടു'; കാവിലുംപാറയിൽ ഇടിമിന്നലിൽ വീട്ടമ്മയ്ക്ക് പരിക്ക്, വീടിന് കേടുപാടുകൾ"
english_title: "#'felt #like #ball #fire #coming #falling #Housewife #injured #house #damaged #due #lightning #Kavilumpara"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/241283/felt-like-ball-fire-coming-falling-housewife-injured-house-damaged-due-lightning-kavilumpara"
published_at: "2024-10-09T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67062101f29d6_idiminnal.jpg"
keywords: []
---

# #lightningstrike |  'അഗ്നിഗോളം വന്ന് പതിക്കും പോലെ അനുഭവപ്പെട്ടു'; കാവിലുംപാറയിൽ ഇടിമിന്നലിൽ വീട്ടമ്മയ്ക്ക് പരിക്ക്, വീടിന് കേടുപാടുകൾ

> **Lead Summary:** **കാവലുംപാറ : **കാവിലുംപാറയിൽ ഇടിമിന്നലിൽ വീട്ടമ്മയ്ക്ക് പരിക്ക് . ചൊത്തക്കൊല്ലി ശൈലക്കാണ് മിന്നലിൽ പരിക്കേറ്റത്. ഒരു അഗ്നിഗോളം വന്ന് പതിക്കും പോലെയാണ് അനുഭവപ്പെട്ടതെന്ന് ശൈല പറഞ്ഞു.

## Article Content

**കാവലുംപാറ : **കാവിലുംപാറയിൽ ഇടിമിന്നലിൽ വീട്ടമ്മയ്ക്ക് പരിക്ക് . ചൊത്തക്കൊല്ലി ശൈലക്കാണ് മിന്നലിൽ പരിക്കേറ്റത്. ഒരു അഗ്നിഗോളം വന്ന് പതിക്കും പോലെയാണ് അനുഭവപ്പെട്ടതെന്ന് ശൈല പറഞ്ഞു.

ഇന്നലെ രാത്രി ഉണ്ടായ ഇടിമിന്നലിൽ വീടുകളിലും കേടുപാടുകൾ സംഭവിച്ചു. കാവലുംപാറ പഞ്ചായത്തിലെ ചീത്തപ്പാട്ടിൽ ചൊത്തക്കൊല്ലി അച്ചുതന്റെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്.

വീടിന്റെ വയറിങ് പൂർണമായും കത്തി നശിച്ചു. സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ചു. ഇലക്ട്രിക് ഉപകരണങ്ങളും നശിച്ചു. വീടിന്റെ പിൻഭാഗത്ത് അടുക്കളയുടെ ഭിത്തിക്കും വിള്ളൽ വീണിട്ടുണ്ട്. ചീത്തപ്പാട്ടിൽ മറ്റ് രണ്ടു വീടുകൾക്കും ഇടിമിന്നലിൽ ചെറിയ കേടുപാടുകൾ സംഭവിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/241283/felt-like-ball-fire-coming-falling-housewife-injured-house-damaged-due-lightning-kavilumpara)