---
title: "#Kunummaltemple |  സംഗീതാർച്ചനയും നൃത്തവുമായി കുന്നുമ്മൽ ക്ഷേത്രം"
english_title: "#Kunummal #temple #with #music #and #dance"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/242235/kunummal-temple-with-music-and-dance"
published_at: "2024-10-13T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670b685f7d465_kkk.jpg"
keywords: []
---

# #Kunummaltemple |  സംഗീതാർച്ചനയും നൃത്തവുമായി കുന്നുമ്മൽ ക്ഷേത്രം

> **Lead Summary:** **വട്ടോളി: [** വടക്കേ മലബാറിലെ ചിരപുരതാനമായ കുന്നുമ്മൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ മഹാനവമി ദിനത്തിൽ നൂറ് കണക്കിന് പേർ എത്തി.

## Article Content

**വട്ടോളി: [** വടക്കേ മലബാറിലെ ചിരപുരതാനമായ കുന്നുമ്മൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ മഹാനവമി ദിനത്തിൽ നൂറ് കണക്കിന് പേർ എത്തി.

വൈകീട്ട് ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം അരങ്ങേറിയ സംഗീതാർച്ചനയക്ക് ഗൗരി കൃഷ്ണ എലിയാറ, ഹൃദ്യ ഗണേഷ്, ഹർഷ ഗണേഷ് എന്നിവർ നേതൃത്വം നൽകി.

പിണണിയിൽ വിഷ്ണു അശോകും ഗോകുലും സംഗീതം പകർന്ന അർച്ചനയക്ക് വട്ടോളി ഉപാസന നേതൃത്വം നൽകി.

ക്ഷേത്രത്തിലെ ശ്രീഭദ്ര കലാസമിതിയുടെ നേതൃത്വത്തിൽ അരങ്ങേറിയ നൃത്ത പരിപാടിയിൽ നിരവധി കുട്ടികൾ പങ്കാളികളായി.

ക്ഷേത്രം മാത്യ സമിതി അവതരിപ്പിച്ച തിരുവാതിരയും കൈകൊട്ടിക്കളിയും ബീന കുളങ്ങരത്തും സംഘവും നയിച്ചു.

വിജയ ദശമി ദിനമായ ഞായറാഴ്ച കാലത്ത് തന്നെ ഭക്തരെ കൊണ്ട് ക്ഷേത്രങ്ങൾ നിറയും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/242235/kunummal-temple-with-music-and-dance)