---
title: " #Yuvajwalacamp | വേദിക വായനശാല യുവജ്വാല ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "#Vedika #vayanashala #YuvaJwala #camp"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/242484/vedika-vayanashala-yuvajwala-camp"
published_at: "2024-10-14T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670cd0539600c_vedika.jpg"
keywords: []
---

#  #Yuvajwalacamp | വേദിക വായനശാല യുവജ്വാല ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി: **നെഹ്റു യുവ കേന്ദ്ര കോഴിക്കോട്, കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, കോ ഓപ്പറേറ്റീവ് ആർട്സ് ആൻ്റ് സയൻസ് കോളേജ് കുരുക്കിലാട് എൻ.എസ്.എസ് യൂണിറ്റ് എന്നിവരുടെ സഹകരണത്തോടെ നരിക്കൂട്ടുംചാൽ വേദിക വായനശാല യുവജ്വാല ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**കുറ്റ്യാടി: **നെഹ്റു യുവ കേന്ദ്ര കോഴിക്കോട്, കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, കോ ഓപ്പറേറ്റീവ് ആർട്സ് ആൻ്റ് സയൻസ് കോളേജ് കുരുക്കിലാട് എൻ.എസ്.എസ് യൂണിറ്റ് എന്നിവരുടെ സഹകരണത്തോടെ നരിക്കൂട്ടുംചാൽ വേദിക വായനശാല യുവജ്വാല ക്യാമ്പ് സംഘടിപ്പിച്ചു.

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി അധ്യക്ഷ ലീബ സുനിൽ ഉദ്ഘാടനം ചെയ്തു.

ജെ.എസ്.വിശ്വജിത്ത് അധ്യക്ഷനായി.

എയ്ഡ്‌സ് വ്യാപനവും പ്രതിരോധവും എന്ന വിഷയത്തിൽ ചെറുവണ്ണൂർ ഗവ: ആയുർവ്വേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ: ജി.എസ്.സുഗേഷ് കുമാർ, പോഷകാഹാരത്തിൻ്റെ പ്രാധാന്യം എന്ന വിഷയത്തിൽ ഡയറ്റീഷ്യൻ ബിനി ആൻ്റണി തുടങ്ങിയവർ ക്ലാസുകൾ എടുത്തു.

ഡോ :ശശികുമാർ പുറമേരി, സൂരജ് ആർ.രവീന്ദ്രൻ, വി.പി.അനിൽ കുമാർ, സിദ്ധാർത്ഥ് നരിക്കൂട്ടും ചാൽ, എസ്.ജെ.സജീവ് കുമാർ, കെ.കെ.രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/242484/vedika-vayanashala-yuvajwala-camp)