---
title: "#CPIM | മണിമല നാളികേര പാർക്ക് ഉടൻ യാഥാർഥ്യമാക്കണം -സി പി ഐ എം"
english_title: "#Manimala #Coconut #Park #should #made #reality #soon #CPIM"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/242818/manimala-coconut-park-should-made-reality-soon-cpim"
published_at: "2024-10-15T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670e8900eeced_kp_kunhammad_kutty.jpg"
keywords: []
---

# #CPIM | മണിമല നാളികേര പാർക്ക് ഉടൻ യാഥാർഥ്യമാക്കണം -സി പി ഐ എം

> **Lead Summary:** **വേളം: **മണിമലയിലെ നാളികേര പാർക്ക് ഉടൻ യാഥാർഥ്യമാക്കണമെന്ന് സി പിഐ എം വേളം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**വേളം: **മണിമലയിലെ നാളികേര പാർക്ക് ഉടൻ യാഥാർഥ്യമാക്കണമെന്ന് സി പിഐ എം വേളം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.

ടി സി പോക്കർ, പാലയുള്ളതിൽ ബാബു നഗറിൽ നടന്ന പ്രതിനിധി സമ്മേളനം ജില്ലാ കമ്മിറ്റി അംഗം കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു.

ഇ കെ നാണു, സി എം യശോദ, പി പി അർജുൻ രാജ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

പി വത്സൻ സെക്രട്ടറിയായി 15 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

പി കുഞ്ഞിരാമൻ, വി പി കണ്ണൻ നഗറിൽ പൊതുസമ്മേളനവും വളൻറിയർ മാർച്ചും നടന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/242818/manimala-coconut-park-should-made-reality-soon-cpim)