---
title: " #RobotIpal | റോബോട്ട് ഐപാൽ ഉദ്‌ഘാടനം; കുന്നുമ്മൽ ഉപജില്ലാ ശാസ്ത്രമേളയ്ക്ക് തുടക്കമായി"
english_title: "#sub #district #Science #Fair #inaugurated #Robot #IPAL #Kayakodi #Higher #Secondary #School"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/242961/sub-district-science-fair-inaugurated-robot-ipal-kayakodi-higher-secondary-school"
published_at: "2024-10-16T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670f6e144c39d_robott.jpg"
keywords: []
---

#  #RobotIpal | റോബോട്ട് ഐപാൽ ഉദ്‌ഘാടനം; കുന്നുമ്മൽ ഉപജില്ലാ ശാസ്ത്രമേളയ്ക്ക് തുടക്കമായി

> **Lead Summary:** **കുറ്റ്യാടി:**കുന്നുമ്മൽ ഉപജില്ലാ ശാസ്ത്രമേളയ്ക്ക് കായക്കൊടി ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി.

## Article Content

**കുറ്റ്യാടി:**കുന്നുമ്മൽ ഉപജില്ലാ ശാസ്ത്രമേളയ്ക്ക് കായക്കൊടി ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി.

ശാസ്ത്രമേളയുടെ ഉദ്ഘാടനം റോബോട്ട് ഐപാൽ നിർവഹിച്ചു.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഒ പി ഷിജിൽ അധ്യക്ഷത വഹിച്ചു.

വേദിയിൽ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ റഫീഖ് കൊടുവങ്ങൽ മാനേജർ വി കെ അബ്ദുന്നസീർ, റഷീദ് മാസ്റ്റർ, സാലിഹ് , റിയാസ് മാസ്റ്റർ, പയപ്പറ്റ അമ്മദ് മാസ്റ്റർ, ഹെഡ് മാസ്റ്റർ പി കെ ബഷീർ മാസ്റ്റർ, പി.ടി.എ പ്രസിഡൻ്റ്എൻ എൻ മജീദ്, എം കെ മൊയ്തു എന്നിവർ സന്നിഹിതരായി.

കെ പി ഇ എസ് എച് എസ് പ്രിൻസിപ്പാൾ ജന്നത്ത് ടീച്ചർ സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/242961/sub-district-science-fair-inaugurated-robot-ipal-kayakodi-higher-secondary-school)