Featured

#Award | ഫിലമെൻ്റ് യുവപ്രതിഭ പുരസ്കാരം 2024 സ്തുതി കൈവേലിക്ക്

News |
Oct 17, 2024 12:34 PM

കുറ്റ്യാടി : (kuttiadi.truevisionnews.com) ഫിലമെൻ്റ് യുവപ്രതിഭ പുരസ്കാരം കൈവേലി സ്വദേശി സ്തുതി കൈവേലിക്ക്. സീരിയൽ / സിനാമ രംഗത്തെ അഭിനയം പരിഗണിച്ചാണ് പുരസ്ക്കാരം.

കലാ സാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്നവരെ സംഘടിപ്പിച്ച് സിനിമ, സീരിയൽ, ഷോർട്ട് ഫിലിം ,ഡോക്യുമെൻ്റികൾ, മ്യൂസിക് ആൽബങ്ങൾ, കൂടാതെ നാടകം, പരമ്പരാഗത നാടൻ കലാരൂപങ്ങൾ എന്നിവ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഫിലമെൻ്റ് ഫിലിം ട്രസ്റ്റിൻ്റെ കലാ സാഹിത്യ സംഘടനയാണ് "ഫിലമെൻ്റ് കലാ സാഹിത്യ വേദി".

കല സാമൂഹ്യ നവോത്ഥാനത്തിനും കലാകാരൻമാരുടെ സമഗ്രമായ ഉന്നമനത്തിനും ഉപകരിക്കണമെന്നതും സംഘടനയുടെ മുഖ്യ ലക്ഷ്യമാണ്.

2022 ഓഗസ്റ്റ് 21 ന് തൃശ്ശൂർ PWD റെസ്റ്റ് ഹൗസ് ഹാളിൽ വെച്ച് പ്രശസ്ത സംഗീത സംവിധായകൻ ശ്രീ വിദ്യാധരൻ മാസ്റ്റർ സംഘടന ഉദ്ഘാടനം ചെയ്തു.

കലയുടെയും സാഹിത്യത്തിൻ്റെയും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നൂറു കണക്കിന് കലാ പ്രവർത്തകർ കേരളത്തിലെ 14 ജില്ലകളിലും ഫിലമെൻറ് കലാ സാഹിത്യ വേദിയുടെ അംഗങ്ങളായുണ്ട്.

ഷോർട്ട് ഫിലിമുകൾ, മ്യൂസിക് വീഡിയോകൾ, കവിതാ വീഡിയോകൾ ,തുടങ്ങി നിരവധി കലാരൂപങ്ങൾ നിർമ്മിക്കാനും ഫിലമെൻ്റ് ക്രിയേഷൻ എന്ന സംഘടനയുടെ യൂട്യൂബ് ചാനലുവഴി പ്രചരിപ്പിക്കാനും സാധിച്ചിട്ടുണ്ട്.

പല ഘട്ടങ്ങളിലായി ഫിലമെൻ്റ് അംഗങ്ങൾക്ക് ചികിത്സാ ധനസഹായം നല്കുവാനും, വയനാട് മുണ്ടകൈ - ചൂരൽമല പ്രകൃതി ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കഴിയുംവിധം ധനസഹായം നല്കുവാനും സാധിച്ചിട്ടുണ്ട്.

#Filament #Yuva #Pratibha #Award #2024 #for #StutiKaiveli

Next TV

Top Stories