---
title: "#jaundice | മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു"
english_title: "#native #Kuttiadi #died #due #jaundice"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/243445/native-kuttiadi-died-due-jaundice"
published_at: "2024-10-18T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6711f8cad0ecc_WhatsApp_Image_2024-10-18_at_11.18.15_AM.jpeg"
keywords: []
---

# #jaundice | മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു

> **Lead Summary:** **കുറ്റ്യാടി: **കോഴിക്കോട് മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

## Article Content

**കുറ്റ്യാടി: **കോഴിക്കോട് മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കുറ്റ്യാടി പശുക്കടവ് സ്വദേശി കൊയിറ്റികണ്ടി മഹേഷ് ശശി ( ബാപ്പൂട്ടി 33 ) യാണ് മരിച്ചത്.

സി.പി.എം പശുക്കടവ് ബ്രാഞ്ച് മെമ്പറും, ഡി.വൈ.എഫ്.ഐ പശുക്കടവ് യൂണിറ്റ് കമ്മറ്റി പ്രസിഡന്‌റുമാണ്.

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നതിനായി പശുക്കടവിൽ ചികിത്സ സഹായ കമ്മറ്റിക്ക് രൂപം നല്‌കി പ്രവർത്തനം നടത്തുന്നതിനിടയിലാണ് അന്ത്യം.

അച്ഛൻ : ശശി.

അമ്മ : ദേവി.

ഭാര്യ : അർച്ചന,

മകൾ : ആൻ മിയ ,

സഹോദരങ്ങൾ: വിജീഷ്, സജേഷ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/243445/native-kuttiadi-died-due-jaundice)