---
title: "#Sargotsavam | സ്വാഗതസംഘമായി; വിദ്യാരംഗം കലാസാഹിത്യ വേദി സർഗോത്സവം  "
english_title: "#Vidyarangam #Kalasahitya #Vedi #Sargotsavam"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/243587/vidyarangam-kalasahitya-vedi-sargotsavam"
published_at: "2024-10-18T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6712774a5d2aa_SARGOTSAVAM.jpg"
keywords: []
---

# #Sargotsavam | സ്വാഗതസംഘമായി; വിദ്യാരംഗം കലാസാഹിത്യ വേദി സർഗോത്സവം  

> **Lead Summary:** > **കുറ്റ്യാടി: **പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യ വേദി കുന്നുമ്മൽ ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 23ന് നടുപ്പൊയിൽ യു.പി സ്കൂളിൽ വെച്ച് നടക്കുന്ന സർഗോത്സവം സാഹിത്യ ശിൽപശാലയുടെ "സിന്ദൂരം" വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു.

## Article Content

> **കുറ്റ്യാടി: **പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യ വേദി കുന്നുമ്മൽ ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 23ന് നടുപ്പൊയിൽ യു.പി സ്കൂളിൽ വെച്ച് നടക്കുന്ന സർഗോത്സവം സാഹിത്യ ശിൽപശാലയുടെ "സിന്ദൂരം" വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു.

ഉപജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായാണ് കഥ, കവിത, ചിത്രരചന, അഭിനയം, കാവ്യാലാപനം, നാടൻ പാട്ട്, പുസ്തകാ സ്വാദനം തുടങ്ങിയ ഏഴ് വിഭാഗങ്ങളിലായി രാവിലെ 9 മണി മുതൽ 4 മണി വരെ ശിൽപശാല നടക്കുന്നത്.

ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ഗവാസ് ഉദ്ഘാടനം ചെയ്യും. ഗായിക ഋതു വീണ രജീഷ് മുഖ്യാതിഥിയായിരിക്കും.

സമാപന സമ്മേളനം കുറ്റ്യാടി പഞ്ചായത്ത് പ്രസിഡൻ്റ് ഒ.ടി.നഫീസ ഉദ്ഘാടനം ചെയ്യും.

സ്വാഗതസംഘം രൂപീകരണ യോഗം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.എം.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡൻ്റ് ഗിരീഷ് പൊന്നേലായി അധ്യക്ഷനായി.വാർഡ് മെമ്പർ കെ.പി.ശോഭ, എച്ച്.എം ഫോറം കൺവീനർ കെ.പി.ദിനേശൻ, പ്രധാനാധ്യാപകൻ കെ.പ്രമോദ്, കൺവീനർ പി.പി.ദിനേശൻ, അശ്വിനി ശശി, കെ.കെ.ദീപേഷ് കുമാർ, എടത്തും കര നാണു, കെ.പി.രവീന്ദ്രൻ, ടി.എം.സുരേന്ദ്രൻ, ടി.വേണുഗോപാൽ, ലിൻ്റ, നടുപ്പൊയിൽ ആനന്ദൻ, പി.എം.അഖിലേഷ് തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികൾ: കെ.പി.ശോഭ ( ചെയ) ഗിരീഷ് പൊന്നേലായി (വൈ: ചെയ) കെ.പ്രമോദ് ( കൺ ) കെ.പി.രവീന്ദ്രൻ (ജോ: കൺ) പി.എം.അഖിലേഷ് (ഖജാ)

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/243587/vidyarangam-kalasahitya-vedi-sargotsavam)