Oct 19, 2024 01:51 PM

കുന്നുമ്മൽ: കുന്നുമ്മൽ സബ്ജില്ല ശാസ്ത്രമേള പ്രവർത്തി പരിചയമേളയിൽ തുടർച്ചയായ പത്താം വർഷവും ഓവറോൾ കിരീടം നിലനിർത്തി കടിയങ്ങാട് എൽ പി സ്കൂൾ.

ഒക്ടോബർ 16-17 തീയതികളിലായി കായക്കോടി എ എം യു പി സ്കൂളിലും കെ പി ഇ എച്ച് എസ് എസിലും വെച്ച് നടന്ന ശാസ്ത്രമേളയിൽ മിന്നും പ്രകടനമാണ് കടിയങ്ങാട് എൽ പി സ്കൂൾ വിദ്യാർത്ഥികൾ കാഴ്ചവെച്ചത്.

10 ഇനങ്ങളിൽ വിദ്യാർത്ഥികൾ മാറ്റുരച്ചപ്പോൾ എല്ലാത്തിലും എ ഗ്രേഡ് നേടാനായത് നിതാന്ത പരിശ്രമത്തിലൂടെയാണ്.

ലിബ ലത്തീഫ് വെജിറ്റബിൾ പ്രിന്റിങ്ങിലും,ഷെൻസ മെഹറിൻ ബീഡ്സ് വർക്കിലും,ഫാത്തിമ ഷെസ പനയോല ഉൽപന്നത്തിലും, റഷ്ദാൻ ചോക്ക് നിർമ്മാണത്തിലും, മുഹമ്മദ് ബിഷർ ഷീറ്റ് മെറ്റലിലും എ ഗ്രേഡും ഒന്നാം സ്ഥാനവും കരസ്ഥമാക്കിയപ്പോൾ , ചിരട്ട ഉത്പന്നത്തിൽ ഷഫാൻ റഷീദും, കാർഡ് സ്ട്രോബോർഡിൽ മുഹമ്മദ് എന്നും, എ ഗ്രേഡോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 

മുള ഉൽപ്പന്നത്തിൽ അമൻ ഹാദിയും , വുഡ് വർക്കിൽ അദീനും എ ഗ്രേഡോടെ 3ആം സ്ഥാനവും, ചന്ദനത്തിരി നിർമ്മാണത്തിൽ സാന്മിയ സത്യൻ എ ഗ്രേഡ് ഉം കരസ്ഥമാക്കി.

ഒപ്പം തന്നെ സോഷ്യൽ ഫെയറിൽ കളക്ഷനിൽ മത്സരിച്ച ഇഷാനും തെൻസയും, സയൻസ് ഫെയർ ലഘുപരീക്ഷണത്തിൽ മത്സരിച്ച അമീനും അസ ഫാത്തിമയും എ ഗ്രേഡും ,ഗണിത ചാർട്ടിൽ സിദ്ധാർഥ് രാജീവ് ബി ഗ്രേഡും കരസ്ഥമാക്കി.

പ്രവർത്തി പരിചയമേള ഓവറോൾ ചാമ്പ്യൻ ഷിപ്പിനുള്ള ട്രോഫി കായക്കോടി സ്കൂൾ &കുന്നുമ്മൽ സബ്ജില്ലാ ശാസ്ത്രമേള ടീമിൽ നിന്നും കടിയങ്ങാട് സ്കൂൾ അധ്യാപക -വിദ്യാർത്ഥി പ്രതിനിധികൾ ഏറ്റു വാങ്ങി.

മത്സരിച്ച വിദ്യാർഥികളെ സ്കൂളിൽ വെച്ച് അനുമോദിക്കുകയും , തുടർന്ന് കടിയങ്ങാട് ടൗണിൽ വിദ്യാർത്ഥികളുടെ ആഹ്ലാദ പ്രകടന ജാഥ നടക്കുകയും ചെയ്തു.






#Kunnummal #Sub #district #Science #Fair #Kadiyangad #LP #School #again #became #overall #champions

Next TV

Top Stories










News Roundup






Entertainment News