---
title: " #wildboar | ഊരത്ത് കാട്ടുപന്നി കുറുകെ ചാടി; ബൈക്ക് യാത്രികന് പരിക്ക്  "
english_title: "#Urath #wild #boar #jumped #across #young #biker #injured"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/243863/urath-wild-boar-jumped-across-young-biker-injure-new"
published_at: "2024-10-19T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6713e5fd3e804_p[anni.jpg"
keywords: []
---

#  #wildboar | ഊരത്ത് കാട്ടുപന്നി കുറുകെ ചാടി; ബൈക്ക് യാത്രികന് പരിക്ക്  

> **Lead Summary:** കുറ്റ്യാടി: കുറ്റ്യാടി ഊരത്ത് കാട്ടുപന്നി കുറുകചാടി ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു.

## Article Content

കുറ്റ്യാടി: കുറ്റ്യാടി ഊരത്ത് കാട്ടുപന്നി കുറുകചാടി ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു.

വേളം ചെറുകുന്ന് സ്വദേശി കൊല്ലന്റെ മീത്തൽ രബീഷ് (34) ആണ് പരിക്കേറ്റത്.

രാത്രി 9 മണിയോടെയായിരുന്നു സംഭവം

കുറ്റ്യാടിയിൽ നിന്നും ചെറുകുന്നിലേക്ക് ബൈക്കിൽ പോകവേ ഊരത്ത് വച്ച് കാട്ടുപന്നി കുറുകെ ചാടി ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു.

ബൈക്കിന് കേടുപ്പാടുകൾ പറ്റിയിട്ടുണ്ട്.

പരിക്കേറ്റ രബീഷിനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/243863/urath-wild-boar-jumped-across-young-biker-injure-new)