---
title: "#accident | സ്കൂട്ടർ യാത്രികനെ തിരിച്ചറിഞ്ഞു; കക്കട്ടിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് മരിച്ചത് നരിപ്പറ്റ സ്വദേശി"
english_title: "#scooter #rider #identified #native #Naripatta #died #after #being #hit #tourist #bus #Kakkattil"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/244005/scooter-rider-identified-native-naripatta-died-after-being-hit-tourist-bus-kakkattil-new "
published_at: "2024-10-20T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67150d502d937_WhatsApp_Image_2024-10-20_at_7.30.44_PM.jpeg"
keywords: []
---

# #accident | സ്കൂട്ടർ യാത്രികനെ തിരിച്ചറിഞ്ഞു; കക്കട്ടിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് മരിച്ചത് നരിപ്പറ്റ സ്വദേശി

> **Lead Summary:** **കക്കട്ടിൽ: **കക്കട്ടിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് തൽഷണം മരിച്ച സ്കൂട്ടർ യാത്രികനെ തിരിച്ചറിഞ്ഞു.

## Article Content

**കക്കട്ടിൽ: **കക്കട്ടിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് തൽഷണം മരിച്ച സ്കൂട്ടർ യാത്രികനെ തിരിച്ചറിഞ്ഞു.

മരിച്ചത് നരിപ്പറ്റ നീർവേലി ക്ഷേത്രത്തിനടുത്തെ കക്കാട്ട് മീത്തൽ രാജേഷ് . നാല്പത്തിയാറ് വയസുകാരൻ രാജേഷ് പെയിൻ്റിംഗ് തൊഴിലാളിയാണ്.

മികച്ച പാചകക്കാരൻ കൂടിയാണ്. നീർവേലി ക്ഷേത്ര സമിതി സെക്രട്ടറിയായ രാജേഷിൻ്റെ വേർപാടിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് നാദാപുരം ഗ്രാമപഞ്ചായത്തിനോട് ചേർന്ന നരിപ്പറ്റ ഗ്രാമം.

കുറ്റ്യാടി -നാദാപുരം സംസ്ഥാന പാതയിൽ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്ന് തെറിച്ച് രാജേഷ് ബസ്സിൻ്റെ ചക്രത്തിനടിയിൽപ്പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു.

മൃതദേഹം കുറ്റ്യാടി ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/244005/scooter-rider-identified-native-naripatta-died-after-being-hit-tourist-bus-kakkattil-new )