---
title: "#accident | അപകട ദൃശ്യം; കക്കട്ടിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് സ്കൂട്ടർ യാത്രികൻ തൽഷണം മരിച്ച സംഭവത്തിൽ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്. "
english_title: "#accident #scene #CCTV #footage #released #incident #where #scooter #rider #died #instantly #after #being #hit #tourist #bus #Kakattil."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/244011/accident-scene-cctv-footage-released-incident-where-scooter-rider-died-instantly-after-being-hit-tourist-bus-kakattil"
published_at: "2024-10-20T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671512afc9108_accidentt.jpg"
keywords: []
---

# #accident | അപകട ദൃശ്യം; കക്കട്ടിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് സ്കൂട്ടർ യാത്രികൻ തൽഷണം മരിച്ച സംഭവത്തിൽ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്. 

> **Lead Summary:** **കക്കട്ടിൽ: **ടൂറിസ്റ്റ് ബസ് ഇടിച്ച് സ്കൂട്ടർ യാത്രികൻ തൽഷണം മരിച്ച സംഭവത്തിൽ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്.

## Article Content

**കക്കട്ടിൽ: **ടൂറിസ്റ്റ് ബസ് ഇടിച്ച് സ്കൂട്ടർ യാത്രികൻ തൽഷണം മരിച്ച സംഭവത്തിൽ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്.

കുറ്റ്യാടി -നാദാപുരം സംസ്ഥാന പാതയിൽ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം.

നാദാപുരം ഭാഗത്ത് നിന്ന് വരുകയായിരുന്ന ടൂറിസ്റ്റ് ബസ് അതേ ദിശയിൽ പോവുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. നരിപ്പറ്റ നീർവേലി ക്ഷേത്രത്തിനടുത്തെ ഇല്ലത്ത്മീത്തൽ രാജേഷ്( 46 ) ആണ് അപകടത്തിൽ മരിച്ചത് .

അമിത വേഗത്തിൽ പാഞ്ഞെത്തിയ ടൂറിസ്റ്റ് ബസ്സിന്റെ കാറ്റിൽ രാജേഷ് ഓടിച്ച സ്കൂട്ടറിന്റെ നിയന്ത്രണം വിട്ടുപോവുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

നിയന്ത്രണം വിട്ട സ്കൂട്ടറിലേക്ക് ബസ് ഇടിക്കുകയും , ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്ന് തെറിച്ച് രാജേഷ് ബസ്സിൻ്റെ ചക്രത്തിനടിയിൽപ്പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു.

മികച്ച പാചകക്കാരൻ കൂടിയായായ രാജേഷ് പെയിൻ്റിംഗ് തൊഴിലാളിയാണ്. മൃതദേഹം കുറ്റ്യാടി ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അപകട ദൃശ്യം ചുവടെ....

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/244011/accident-scene-cctv-footage-released-incident-where-scooter-rider-died-instantly-after-being-hit-tourist-bus-kakattil)