---
title: " #Anandayanam | രണ്ടാം പതിപ്പ്; ചന്ദ്രൻസൂര്യശിലയുടെ ആനന്ദയാനം പ്രകാശനം ചെയ്തു"
english_title: "#Second #Edition #Anandayanam #Chandransuryashila #released"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/244351/second-edition-anandayanam-chandransuryashila-released"
published_at: "2024-10-22T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67174795e536a_anannthayanam.jpg"
keywords: []
---

#  #Anandayanam | രണ്ടാം പതിപ്പ്; ചന്ദ്രൻസൂര്യശിലയുടെ ആനന്ദയാനം പ്രകാശനം ചെയ്തു

> **Lead Summary:** **കുറ്റ്യാടി: **ചന്ദ്രൻ സൂര്യശിലയുടെ ആനന്ദയാനം നോവലിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനം വടകര താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ്‌ പി എം നാണു പ്രകാശനം ചെയ്തു.

## Article Content

**കുറ്റ്യാടി: **ചന്ദ്രൻ സൂര്യശിലയുടെ ആനന്ദയാനം നോവലിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനം വടകര താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ്‌ പി എം നാണു പ്രകാശനം ചെയ്തു.

പാതിരപറ്റ സാമൂഹ്യ വിഹാര കേന്ദ്രം വായനശാലയിൽ നടന്ന ചടങ്ങിൽ ഒ പി അനന്തൻ മാസ്റ്റർ ഏറ്റുവാങ്ങി.

കെടി പ്രിയേഷ് പുസ്തകം പരിചയപ്പെടുത്തി.

പി രവീന്ദ്രൻ അധ്യക്ഷനായി.

മുറിച്ചാണ്ടി സലീം, കെആർ. അശോകൻ. സിപികൃഷ്ണൻ, കെപി വിജയൻ, സിപി അശോകൻ, കെവിനോദൻ, സിപി ചന്ദ്രൻ, പി എം. ബിജു, കെ. ചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ചന്ദ്രൻ സൂര്യ ശില മറുമൊഴി നടത്തി. വികെ.കരുണൻ സ്വാഗതവും പി പ്രമോദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/244351/second-edition-anandayanam-chandransuryashila-released)