---
title: "#SathyanMokeri | ഇത്തവണ ചുവക്കും; വയനാട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിക്ക് ജന്മനാട്ടില്‍ വന്‍ വരവേൽപ്പ്"
english_title: "#Wayanad #LDF #candidate #SathyanMokeri #gets #big #welcome #his #hometown"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/244563/wayanad-ldf-candidate-sathyanmokeri-gets-big-welcome-his-hometown"
published_at: "2024-10-23T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67188f115f682_MOKERY.jpg"
keywords: []
---

# #SathyanMokeri | ഇത്തവണ ചുവക്കും; വയനാട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിക്ക് ജന്മനാട്ടില്‍ വന്‍ വരവേൽപ്പ്

> **Lead Summary:** **മൊകേരി: **വയനാട് ലോക്സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി സത്യൻ മൊകേരിക്ക് ജന്മനാടായ മൊകേരിയിൽ വൻ വരവേൽപ്പ്.

## Article Content

**മൊകേരി: **വയനാട് ലോക്സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി സത്യൻ മൊകേരിക്ക് ജന്മനാടായ മൊകേരിയിൽ വൻ വരവേൽപ്പ്.

വയനാട് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി ഇന്നലെ രാത്രിയാണ് സത്യൻ മൊകേരി നാട്ടിലെത്തിയത്.

നൂറ് കണക്കിന് എൽ.ഡി.എഫ് പ്രവർത്തകരാണ് രാത്രി വൈകിയും സ്ഥാനാർത്ഥിയെ കാണാനായി ടൗണിൽ കാത്തുനിന്നത്.

മുദ്രാവാക്യം വിളിച്ചും ചുവപ്പ് ഷാൾ അണിയിച്ചുമാണ് മൊകേരിയിലെ പ്രവർത്തകർ അവരുടെ പ്രിയപ്പെട്ട സത്യേട്ടനെ സ്വീകരിച്ചത്.

എൽ.ഡി.എഫ്. നേതാക്കളായ കെ ശശീന്ദ്രൻ, എം.പി കുഞ്ഞിരാമൻ, എൻ.വി ചന്ദ്രൻ ഷാജി വട്ടോളി, എം.പി ചന്ദ്രൻ, വി.വി പ്രഭാകരൻ, പി വിനോദൻ, റീന സുരേഷ്, എം.പി വാസു എന്നിവർ നേതൃത്വം നൽകി.

വ്യാഴാഴ്‌ചയാണ് സത്യൻ മൊകേരി പത്രിക സമർപ്പിക്കുന്നത്.

രാവിലെ ഒമ്പതിന് കൽപ്പറ്റ ടൗണിൽനിന്ന് പ്രകടനമായി കലക്‌ടറേറ്റിലെത്തി പത്രിക നൽകും. തുടർന്ന് ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ പാർലമെൻ്റ് മണ്ഡലം കൺവൻഷൻ ചേരും.

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം കെ.കെ ശൈലജ തുടങ്ങിയവർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/244563/wayanad-ldf-candidate-sathyanmokeri-gets-big-welcome-his-hometown)