---
title: "#commemoration | അനുസ്മരണം; സി.പി.കുഞ്ഞബ്ദുള്ള രക്തസാക്ഷി ദിനം ആചരിച്ച് കോണ്‍ഗ്രസ്"
english_title: "#commemoration #Congress #observes #CPKunjabdulla #Martyrs #Day"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/244784/commemoration-congress-observes-cpkunjabdulla-martyrs-day"
published_at: "2024-10-24T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6719d9afdd76a_WhatsApp_Image_2024-10-24_at_10.25.51_AM.jpeg"
keywords: []
---

# #commemoration | അനുസ്മരണം; സി.പി.കുഞ്ഞബ്ദുള്ള രക്തസാക്ഷി ദിനം ആചരിച്ച് കോണ്‍ഗ്രസ്

> **Lead Summary:** **നരിപ്പറ്റ: **നരിപ്പറ്റയിലെ കോൺഗ്രസ് പ്രവർത്തകനായിരുന്ന സി.പി.കുഞ്ഞബ്ദുല്ലയുടെ 36-ാം രക്തസാക്ഷി ദിനം ആചരിച്ചു.

## Article Content

**നരിപ്പറ്റ: **നരിപ്പറ്റയിലെ കോൺഗ്രസ് പ്രവർത്തകനായിരുന്ന സി.പി.കുഞ്ഞബ്ദുല്ലയുടെ 36-ാം രക്തസാക്ഷി ദിനം ആചരിച്ചു.

നരിപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ടോത്തു കുനിയിൽ നടന്ന അനുസ്മരണ യോഗം ജില്ലാ സെക്രട്ടറി മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് സി.കെ.നാണു അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി പ്രമോദ് കക്കട്ടിൽ, ബ്ലോക്ക് പ്രസിഡന്റ് ജമാൽ കോരങ്കോട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.പി.വിശ്വനാഥൻ, ബ്ലോക്ക്- മണ്ഡലം ഭാരവാഹികളായ പി.അരവിന്ദൻ, രാജൻ, പി.പി.ഭാസ്‌കരൻ കോയ്യാൽ എന്നിവർ അനുസ്മരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/244784/commemoration-congress-observes-cpkunjabdulla-martyrs-day)