---
title: "#Sindhooram | സിന്ദൂരം; കുന്നുമ്മൽ ഉപജില്ല സർഗോത്സവത്തിന് വേദിയായി നടുപ്പൊയിൽ യുപി സ്കൂൾ "
english_title: "#Sindurum #Nadupoil #UP #School #venue #Sargotsavam #organized #Kunnummal #sub #district "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/245275/sindurum-nadupoil-up-school-venue-sargotsavam-organized-kunnummal-sub-district-new"
published_at: "2024-10-26T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671c950009edf_sub_district.jpg"
keywords: []
---

# #Sindhooram | സിന്ദൂരം; കുന്നുമ്മൽ ഉപജില്ല സർഗോത്സവത്തിന് വേദിയായി നടുപ്പൊയിൽ യുപി സ്കൂൾ 

> **Lead Summary:** കുന്നുമ്മൽ: വിദ്യാരംഗം കലാസാഹിത്യ വേദി കുന്നുമ്മൽ ഉപജില്ല സംഘടിപ്പിച്ച സർഗോത്സവം 'സിന്ദുരം' നടുപ്പൊയിൽ യുപി സ്കൂളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ് ഉദ്ഘാടനം ചെയ്തു.

## Article Content

കുന്നുമ്മൽ: വിദ്യാരംഗം കലാസാഹിത്യ വേദി കുന്നുമ്മൽ ഉപജില്ല സംഘടിപ്പിച്ച സർഗോത്സവം 'സിന്ദുരം' നടുപ്പൊയിൽ യുപി സ്കൂളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ് ഉദ്ഘാടനം ചെയ്തു.

ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി എം അബ്ദുറഹ്മാൻ അധ്യക്ഷനായി.

ഗായകനും സംഗീത സംവിധായകനുമായ രഞ്ജിത്ത് എസ് കരുൺ മുഖ്യാതിഥിയായി.

വിദ്യാരംഗം കൺവീനർ പി പി ദിനേശൻ, പഞ്ചായത്തംഗം കെ പി ശോഭ, പ്രധാനാധ്യാപ കൻ കെ പ്രമോദ്, പിടിഎ പ്രസി ഡന്റ് ഗിരീഷ് പൊന്നേലായി എന്നിവർ സംസാരിച്ചു.

സമാ പന സമ്മേളനം കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒടി നഫീസ ഉദ്ഘാടനം ചെയ്തു.

കെ പ്രമോദ് അധ്യക്ഷനായി. അശ്വിനി ശശി മുഖ്യാതിഥിയായി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/245275/sindurum-nadupoil-up-school-venue-sargotsavam-organized-kunnummal-sub-district-new)