---
title: "#Roadrenovation | യാത്രാക്ലേശത്തിന് പരിഹാരം; കടത്തനാടൻകല്ല് -ഞള്ളോറപ്പള്ളി റോഡ് നവീകരണത്തിന്  3.5 കോടി "
english_title: "#solution #travel #woes #3.5 #crores #renovation #Kadathanadankall #Njallorappalli #road"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/246377/solution-travel-woes-35-crores-renovation-kadathanadankall-njallorappalli-road"
published_at: "2024-10-31T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67231d3271955_KP_KUNHAMMED_KUTTY.jpg"
keywords: []
---

# #Roadrenovation | യാത്രാക്ലേശത്തിന് പരിഹാരം; കടത്തനാടൻകല്ല് -ഞള്ളോറപ്പള്ളി റോഡ് നവീകരണത്തിന്  3.5 കോടി 

> **Lead Summary:** **കുറ്റ്യാടി:** കുറ്റ്യാടി, കുന്നുമ്മൽ പഞ്ചായത്തു കളെ ബന്ധിപ്പിക്കുന്ന കടത്തനാ ടൻ കല്ല് ഞള്ളാറപ്പള്ളി റോഡ് 3.5 കോടി രൂപ ചെലവഴിച്ച് ആധു നികരീതിയിൽ നവീകരിക്കുമെന്ന് കെ പി കുഞ്ഞമ്മത് കുട്ടി എംഎ ൽഎ അറിയിച്ചു.

## Article Content

**കുറ്റ്യാടി:** കുറ്റ്യാടി, കുന്നുമ്മൽ പഞ്ചായത്തു കളെ ബന്ധിപ്പിക്കുന്ന കടത്തനാ ടൻ കല്ല് ഞള്ളാറപ്പള്ളി റോഡ് 3.5 കോടി രൂപ ചെലവഴിച്ച് ആധു നികരീതിയിൽ നവീകരിക്കുമെന്ന് കെ പി കുഞ്ഞമ്മത് കുട്ടി എംഎ ൽഎ അറിയിച്ചു.

കുറ്റ്യാടി-നാദാ പുരം സംസ്ഥാന പാതയിൽ നി ന്നാരംഭിക്കുന്ന റോഡിന് 2.2 കിലോമീറ്റർ ദൈർഘ്യമാണുള്ളത്.

റോഡ് നവീകരണം യാഥാർഥ്യ മാകുന്നതോടെ പ്രദേശവാസിക ളുടെ യാത്രാക്ലേശത്തിന് പരിഹാ രമാകും. 2024-25 ബജറ്റിൽ ഉൾപ്പെടുത്തിയ പ്രവ്യത്തിക്ക് ചുരുങ്ങിയ കാലയളവിനുള്ളിൽത്തന്നെ ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചിരുന്നു.

ടെൻഡർ പൂർത്തിയാക്കി കരാറു കാരൻ പ്രവൃത്തി ഏറ്റെടുക്കുകയും ചെയ്തു.

റോഡ് നിർമാണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച യോഗം കെ പി കുഞ്ഞമ്മത്കുട്ടി എം എൽഎ ഉദ്ഘാടനം ചെയ്തു.

കു റ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ് അധ്യക്ഷയായി.

വൈസ് പ്രസിഡന്റ് ടി കെ മോഹ ൻദാസ്, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം അസി. എക്സി ക്യൂട്ടിവ് എൻജിനിയർ നിധിൻ ലക്ഷ്മണൻ, അസി. എൻജിനി യർ നളിൻകുമാർ എന്നിവർ സം സാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/246377/solution-travel-woes-35-crores-renovation-kadathanadankall-njallorappalli-road)