---
title: "#straydog | ശരീരത്തിൽ കമ്പി കുടുങ്ങി; കക്കട്ടിലിൽ സങ്കടക്കാഴ്ചയായി തെരുനായ"
english_title: "#wire #stuck #body #stray #dog #looked #sad #kakkattil"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/246805/wire-stuck-body-stray-dog-looked-sad-kakkattil"
published_at: "2024-11-02T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6725da7a51715_dog.jpg"
keywords: []
---

# #straydog | ശരീരത്തിൽ കമ്പി കുടുങ്ങി; കക്കട്ടിലിൽ സങ്കടക്കാഴ്ചയായി തെരുനായ

> **Lead Summary:** **കക്കട്ടിൽ: **ശരീരത്തിൽ കമ്പി കൂടുങ്ങിയ തെരുവുനായ വേദനയാൽ പുളയുന്നത് സങ്കടക്കാഴ്ചയാവുന്നു.

## Article Content

**കക്കട്ടിൽ: **ശരീരത്തിൽ കമ്പി കൂടുങ്ങിയ തെരുവുനായ വേദനയാൽ പുളയുന്നത് സങ്കടക്കാഴ്ചയാവുന്നു.

രക്ഷിച്ച് കിട്ടാൻ തലങ്ങും വിലങ്ങും ഓടുകയാണ് നായ. കാലുകൾക്കും വയറിനും ഇടയിലാണ് കമ്പി കുടുങ്ങിയിരിക്കുന്നത്.

കക്കട്ടിൽ അജന്ത തിയേറ്ററിന് സമീപം കുറച്ച് ദിവസമായി നായ ഈ അവസ്ഥയിലാണ്. കമ്പി ഊരിയെടുത്ത് നായയെ രക്ഷിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

നായയെ പിടിക്കുന്നവരോ മൃഗസംരക്ഷണ വകുപ്പിൽ നിന്ന് ആരെങ്കിലുമോ എത്തി രക്ഷിക്കണമെന്നാണ് മൃഗസ്നേഹികളുടെയും പരിസരവാസികളുടെയും അഭ്യർഥന.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/246805/wire-stuck-body-stray-dog-looked-sad-kakkattil)