---
title: "#RanjithSKarun | ഭാരത് സേവക് സമാജ് ദേശീയ അവാർഡ് ജേതാവ് രഞ്ജിത്ത് എസ്. കരുണിന് സ്നേഹാദരം"
english_title: "#Tribute #Bharat #Sevak #Samaj #National #Award #winner #RanjithSKarun"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/247543/tribute-bharat-sevak-samaj-national-award-winner-ranjithskarun"
published_at: "2024-11-06T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672b1e4878d1e_ranjith_s_karun.jpg"
keywords: []
---

# #RanjithSKarun | ഭാരത് സേവക് സമാജ് ദേശീയ അവാർഡ് ജേതാവ് രഞ്ജിത്ത് എസ്. കരുണിന് സ്നേഹാദരം

> **Lead Summary:** **കുറ്റ്യാടി:** ഭാരത് സേവക് സമാജ് ദേശീയ അവാർഡ് ജേതാവും, യുവ പ്രതിഭ പുരസ്കാരത്തിനർഹനുമായ രഞ്ജിത്ത് എസ്.കരുണിന് സ്നേഹാദരം.

## Article Content

**കുറ്റ്യാടി:** ഭാരത് സേവക് സമാജ് ദേശീയ അവാർഡ് ജേതാവും, യുവ പ്രതിഭ പുരസ്കാരത്തിനർഹനുമായ രഞ്ജിത്ത് എസ്.കരുണിന് സ്നേഹാദരം.

വിദ്യാരംഗം കലാ സാഹിത്യ വേദി കുന്നുമ്മൽ ഉപജില്ലയുടെ ആഭിമുഖ്യത്തിലാണ് രഞ്ജിത്തിനെ അനുമോദിച്ചത്.

ഗായകനും എഡിറ്ററുമായ രഞ്ജിത്ത് ഇതിനകം നിരവധി സംഗീത ആൽബങ്ങൾക്ക് സംഗീതം നിർവ്വഹിക്കുകയും പാടുകയും ചെയ്തിട്ടുണ്ട്.

കുന്നുമ്മൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.എം.അബ്‌ദുറഹ്മാൻ ഉപഹാരം നൽകി.

ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്റ് പി.ഗവാസ്, വിദ്യാരംഗം കൺവീനർ പി.പി.ദിനേശൻ, വാർഡ് മെമ്പർ കെ.പി.ശോഭ, കെ.പ്രമോദ്, ഗിരീഷ് പൊന്നേലായി, എം.ആർ.മിനി, ജി.കെ.വരുൺ കുമാർ, പി.എം.അഖിലേഷ്, കെ.പി.ബിജു, പി.പി.പുഷ്പരാജൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/247543/tribute-bharat-sevak-samaj-national-award-winner-ranjithskarun)