---
title: "#CulturalCenter | ഉദ്ഘാടനം;  എം പി ശങ്കരക്കുറുപ്പ് സ്‌മാരക സാംസ്‌കാരിക നിലയം ഉദ്ഘാടനം ചെയ്‌തു"
english_title: "#Cultural Center #Inaguration #Mpshankarakurupp "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/247651/cultural-center-inaguration-mpshankarakurupp"
published_at: "2024-11-06T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672b9734c9d84_mpshankarakurupp.jpg"
keywords: []
---

# #CulturalCenter | ഉദ്ഘാടനം;  എം പി ശങ്കരക്കുറുപ്പ് സ്‌മാരക സാംസ്‌കാരിക നിലയം ഉദ്ഘാടനം ചെയ്‌തു

> **Lead Summary:** **മരുതോങ്കര: ** പശുക്കടവിൽ പുനർനിർമിച്ച മരുതോങ്കര പഞ്ചായത്ത് മുൻ പ്രസിഡന്റ് എം പി ശങ്കരക്കുറുപ്പ് സ്‌മാരക സാംസ്‌കാരിക നിലയം പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് ഉദ്ഘാടനം ചെയ്‌തു.

## Article Content

**മരുതോങ്കര: ** പശുക്കടവിൽ പുനർനിർമിച്ച മരുതോങ്കര പഞ്ചായത്ത് മുൻ പ്രസിഡന്റ് എം പി ശങ്കരക്കുറുപ്പ് സ്‌മാരക സാംസ്‌കാരിക നിലയം പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് ഉദ്ഘാടനം ചെയ്‌തു.

മരുതോങ്കര പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തിയാതായിരുന്നു സ്‌മാരക സാംസ്‌കാരിക നിലയം.

വികസന സ്ഥിരംസമിതി അധ്യക്ഷൻ സി പി ബാബുരാജ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ശോഭ അശോകൻ, ക്ഷേമ സമിതി അധ്യക്ഷ വി പി റീന, പഞ്ചായത്ത് അംഗങ്ങളായ അജിത, രജിലേഷ്, പി സി വാസു, ബീന ആലക്കൽ, സൈനുദ്ദിൻ കുഴിച്ചാൽ, ബാബു, എം എസ് സജി, ബേബി കോച്ചേ രി എന്നിവർ സംസാരിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ഡെന്നീസ് തോമസ് സ്വാഗതവും നാണു പാലോറ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/247651/cultural-center-inaguration-mpshankarakurupp)