---
title: " #Taxcollection | കുറ്റ്യാടി പഞ്ചായത്തിൽ ഊര്‍ജിത നികുതി പിരിവ് ക്യാമ്പ് 15 ന് "
english_title: "#Intensive #tax #collection #camp #Kuttiadi #Panchayath #15"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/247763/intensive-tax-collection-camp-kuttiadi-panchayath-15"
published_at: "2024-11-07T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672c7c571e252_TAX.jpg"
keywords: []
---

#  #Taxcollection | കുറ്റ്യാടി പഞ്ചായത്തിൽ ഊര്‍ജിത നികുതി പിരിവ് ക്യാമ്പ് 15 ന് 

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി ഗ്രാമ പഞ്ചായത്തില്‍ 2024-25 വര്‍ഷത്തെ ഊര്‍ജിത നികുതിപിരിവ് ക്യാമ്പ് 15 ന് ആരംഭിക്കും.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി ഗ്രാമ പഞ്ചായത്തില്‍ 2024-25 വര്‍ഷത്തെ ഊര്‍ജിത നികുതിപിരിവ് ക്യാമ്പ് 15 ന് ആരംഭിക്കും.

ആദ്യ ദിവസം കമ്മനത്താഴ, തൊടുവളപ്പില്‍ എം എല്‍ പി സ്‌ക്കൂളിലും, 18 ന് തപസ്യ, വേദിക വായനശാല, 19 ന് നടുപ്പൊയില്‍ ടൗണ്‍, 20 ന് പൂളത്തറ സാംസ്‌കാരിക നിലയം, നൊട്ടിക്കണ്ടി, 21ന് ഊരത്ത് എല്‍ പി സ്‌കൂള്‍, 22ന് വടയം ടൗണ്‍, പൂക്കണ്ടി മദ്‌റസ, പാറേമ്മല്‍ പള്ളി, 23 ന് പന്നി വയല്‍ അംഗന്‍വാടി,25 ന് നിട്ടൂര്‍ ക്ഷീര സംഘം, 27ന് വളയന്നൂര്‍ ചിറ ,29 ന് തെനാരം പൊയില്‍ പള്ളി, ഞള്ളോറ പള്ളി, 30 ന് മീത്തലെ വടയം സാംസ്‌കാരിക നിലയം എന്നിവിടങ്ങളിലും ക്യാമ്പ് നടക്കും.

രാവിലെ 11 മുതല്‍ 3 വരെയാണ് ക്യാമ്പ് നടക്കുക.

പഞ്ചായത്തില്‍ ഉള്‍പ്പെട്ട നികുതിദായകര്‍ക്ക് ഏത് ക്യാമ്പിലും നികുതി അടക്കാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/247763/intensive-tax-collection-camp-kuttiadi-panchayath-15)