---
title: "#smuggledrug | കക്കട്ടിൽ ലഹരിമരുന്ന് ബൈക്കിൽ കടത്താൻ ശ്രമം; യുവാവ് റിമാൻഡിൽ"
english_title: "#attempt #smuggle #drugs #bike #Kakattil #youth #remand"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/247946/attempt-smuggle-drugs-bike-kakattil-youth-remand"
published_at: "2024-11-08T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672db7f4b075b_police_sation.jpg"
keywords: []
---

# #smuggledrug | കക്കട്ടിൽ ലഹരിമരുന്ന് ബൈക്കിൽ കടത്താൻ ശ്രമം; യുവാവ് റിമാൻഡിൽ

> **Lead Summary:** **കുറ്റ്യാടി: **കക്കട്ടിൽ ലഹരിമരുന്ന് ബൈക്കിൽ കടത്താൻ ശ്രമിച്ച യുവാവിനെ റിമാൻഡ് ചെയ്തു.

## Article Content

**കുറ്റ്യാടി: **കക്കട്ടിൽ ലഹരിമരുന്ന് ബൈക്കിൽ കടത്താൻ ശ്രമിച്ച യുവാവിനെ റിമാൻഡ് ചെയ്തു.

ചേലക്കാട് ചരളിൽ അർഷാദാണ് റിമാൻഡിലായത്‌. കുറ്റ്യാടി പോലീസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ബുധനാഴ്‌ച അർധരാത്രി കക്കട്ടിൽ നടത്തിയ വാഹന പരിശോധനയിലാണ് യുവാവ് പിടിയിലായത്.

ബൈക്കിൽ എം ഡി എം എ കടത്താനായിരുന്നു ശ്രമം. ഇയാളിൽ നിന്ന് 2.75 ഗ്രാം എം.ഡി.എം.എയും അളവുതൂക്കയന്ത്രവും കണ്ടെടുത്തു.

സബ് ഇൻസ്പെക്ട‌ർ സി. ജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/247946/attempt-smuggle-drugs-bike-kakattil-youth-remand)