---
title: "#Theft | പോസ്റ്റ് ഓഫീസ് കുത്തി തുറന്ന് മോഷണ ശ്രമം; മുങ്ങിനടന്ന തൊട്ടിൽപ്പാലം സ്വദേശി പൊലീസ് പിടിയിൽ"
english_title: "#Post #office #burglary #attempt #resident #Thottilppalam #drowned #arrested #police"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/248042/post-office-burglary-attempt-resident-thottilppalam-drowned-arrested-police"
published_at: "2024-11-08T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672e253dbc42f_WhatsApp_Image_2024-11-08_at_8.00.25_PM.jpeg"
keywords: []
---

# #Theft | പോസ്റ്റ് ഓഫീസ് കുത്തി തുറന്ന് മോഷണ ശ്രമം; മുങ്ങിനടന്ന തൊട്ടിൽപ്പാലം സ്വദേശി പൊലീസ് പിടിയിൽ

> **Lead Summary:** തൊട്ടിൽപ്പാലം: ചേമഞ്ചേരി പോസ്റ്റ് ഓഫീസ് കളവു കേസിലെ പ്രതിയെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

തൊട്ടിൽപ്പാലം: ചേമഞ്ചേരി പോസ്റ്റ് ഓഫീസ് കളവു കേസിലെ പ്രതിയെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു.

തൊട്ടിൽപ്പാലം സ്വദേശി സനീഷ് ജോർജ് (38) എന്നയാളെയാണ് പിടികൂടിയത്. ജൂലൈ 26 നായിരുന്നു കേസിന് ആസ്‌പദമായ സംഭവം.

ചേമഞ്ചേരി പോസ്റ്റ് ഓഫീസ് വാതിലിൻ്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് ലോക്കർ കുത്തിത്തുറന്നു.

സംഭവത്തിന് ശേഷം ഏറെ നാളായി മുങ്ങിനടക്കുകയായിരുന്ന പ്രതിയെ കൊയിലാണ്ടി എസ്.ഐ ജിതേഷ് കെ.എസ്, അബ്‌ദുറഹിമാൻ, എ.എസ്.ഐ സുരേഷ്, എ.മനോജ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്‌ത്.

പ്രതിയെ കോടതി റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/248042/post-office-burglary-attempt-resident-thottilppalam-drowned-arrested-police)