---
title: "#Idealpublicschool | ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: കിഡ്‌സ് ഫെസ്റ്റിവൽ ഓവറോള്‍ കിരീടം കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്കൂളിന് "
english_title: "#Overallchampionship #kuttyadi #idealpublicschool #won #kids #festival "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/248195/overallchampionship-kuttyadi-idealpublicschool-won-kids-festival"
published_at: "2024-11-09T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672f156f51c2a_IDEALPUBLICSCHOOL.jpg"
keywords: []
---

# #Idealpublicschool | ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: കിഡ്‌സ് ഫെസ്റ്റിവൽ ഓവറോള്‍ കിരീടം കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്കൂളിന് 

> **Lead Summary:** **കുറ്റ്യാടി: ** ഐ.ഇ.സി.ഐ കോഴിക്കോട് മേഖല കിഡ്‌സ് ഫെസ്റ്റിവൽ ഓവറോള്‍ കിരീടം കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്കൂളിന്.ഓവറോള്‍ ഫസ്റ്റ് റണ്ണര്‍ അപ്പ് ട്രോഫി വാദി റഹ്‌മ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കൊടിയത്തൂരും സെക്കന്റ് റണ്ണര്‍ അപ്പ് അല്‍ ഇസ്ലാഹ് ഇംഗ്ലീഷ് സ്‌കൂള്‍ ചേന്നമംഗല്ലൂരും നേടി.

## Article Content

**കുറ്റ്യാടി: ** ഐ.ഇ.സി.ഐ കോഴിക്കോട് മേഖല കിഡ്‌സ് ഫെസ്റ്റിവൽ ഓവറോള്‍ കിരീടം കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്കൂളിന്.ഓവറോള്‍ ഫസ്റ്റ് റണ്ണര്‍ അപ്പ് ട്രോഫി വാദി റഹ്‌മ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കൊടിയത്തൂരും സെക്കന്റ് റണ്ണര്‍ അപ്പ് അല്‍ ഇസ്ലാഹ് ഇംഗ്ലീഷ് സ്‌കൂള്‍ ചേന്നമംഗല്ലൂരും നേടി.

കാറ്റഗറി ഒന്നില്‍ ഐഡിയല്‍ പബ്ലിക് സ്‌കൂള്‍ ഒന്നാം സ്ഥാനവും അല്‍ ഹറ മൈന്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും ഐ.സി.ടി പബ്ലിക് സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.

കാറ്റഗറി രണ്ടില്‍ ഐഡിയല്‍ പബ്ലിക് സ്‌കൂള്‍ ഒന്നാം സ്ഥാനവും വാദി റഹ്‌മ ഇംഗ്ലീഷ് സ്‌കൂള്‍ രണ്ടാം സ്ഥാനവും അല്‍ ഇസ്ലാഹ് ഇംഗ്ലീഷ് സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിജയികള്‍ക്കുള്ള ട്രോഫി കുറ്റ്യാടി പോലീസ് ഇന്‍സ്പെക്ടര്‍ കൈലാസ് വിതരണം ചെയ്തു.

ചടങ്ങില്‍ സ്‌കൂള്‍ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് കെ.പി നൂറുദീന്‍ അധ്യക്ഷത വഹിച്ചു. ഐ.ഇ.സി.ഐ അഡ്മിനിസ്‌ട്രേറ്റര്‍ ജാബിര്‍ മുഹമ്മദ്, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് ബാസിം, പി.ടി.എ പ്രസിഡന്റ് പി.പി റഷീദ്, സ്‌കൂള്‍ മാനേജര്‍ ഷംസുദ്ദീന്‍, പ്രിന്‍സിപ്പല്‍ കെ.എം സാദിഖ്, ടി ഫൈസല്‍, പ്രോഗ്രാം കണ്‍വീനര്‍ പി ശാന്ത എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/248195/overallchampionship-kuttyadi-idealpublicschool-won-kids-festival)